| Tuesday, 21st May 2013, 4:59 pm

ഗണേഷ്‌കുമാര്‍ മന്ത്രിസഭയിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ല: മാണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: രാജിവെച്ച  മുന്‍ വനം മന്ത്രിയും, കേരളാ കോണ്‍ഗ്രസ് ബി നേതാവുമായ കെ.ബി ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക് തിരികെ വരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം മാണി.  ഗണേഷ്‌കുമാര്‍ തിരികെ വരുന്നതില്‍ ധാര്‍മ്മികമായി എതിര്‍പ്പില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.

മന്ത്രിസ്ഥാനത്തിന് മാത്രമല്ല രമേശ് ചെന്നിത്തല ഏത് സ്ഥാനത്തിനും യോഗ്യനാണെന്നും മാണി വ്യക്തമാക്കി.[]

ഇതിനിടെ കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളക്ക് ഇന്നലെ കാബിനറ്റ് പദവി നല്‍കിയിരുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയ്ക്ക് കാബിനറ്റ് റാങ്ക് പദവി നല്‍കിയത് ഗണേഷിന് നഷ്ടപ്പെട്ട മന്ത്രിസ്ഥാനത്തിന് പകരമാണെന്നും, ഗണേഷ് വീണ്ടും മന്ത്രിയാകുന്നതിനെ മുഖ്യമന്ത്രിയോ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോ താല്‍പര്യമെടുക്കില്ലെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു.

ബാലകൃഷ്ണപിള്ളയെ കാബിനറ്റ് റാങ്കോടെ മുന്നോക്ക ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാനാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചു കഴിഞ്ഞു. ഒരു എം.എല്‍.എ മാത്രമുള്ള കക്ഷിക്ക് ഇനിയൊരു കാബിനറ്റ് റാങ്ക് പദവി കൂടി നല്‍കാന്‍ കഴിയില്ല. അങ്ങനെ നല്‍കിയാല്‍ അനൂപ് ജേക്കബിന്റെ പാര്‍ട്ടിക്കും ഷിബു ബേബി ജോണിന്റെ പാര്‍ട്ടിക്കും അത്തരം പദവി നല്‍കേണ്ടിവരുമെന്നും  പി.സി ജോര്‍ജ്  നേരത്തെ പ്രസ്താവിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more