എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് കുമാര്‍ മര്‍ദ്ദിച്ചെന്ന് കാണിച്ച് യാമിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കി
എഡിറ്റര്‍
Wednesday 6th March 2013 1:18pm

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെ കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്ന വിവാദമുണ്ടായതിനെ തുടര്‍ന്ന് തന്നെ ഗണേഷ് കുമാര്‍ മര്‍ദിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ യാമിനി.

Ads By Google

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് യാമിനി ഇക്കാര്യം പറഞ്ഞത്. ഗണേഷില്‍ നിന്നു ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചും യാമിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

മന്ത്രി കെ.ബി. ഗണേഷ് കുമാറില്‍ നിന്നു വിവാഹമോചനം വേണമെന്നും ഗണേഷിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും യാമിനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടു പറഞ്ഞു.

ഇന്ന് രാവിലെ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടാണ് യാമിനി പരാതി അറിയിച്ചത്. വിവാഹമോചനത്തിനുള്ള സഹായം വേണമെന്നും യാമിനി ആവശ്യപ്പെട്ടു.

ഗണേഷിനെതിരെ ഇതിനു മുന്‍പും മുഖ്യമന്ത്രിയെ പരാതി അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഇതു വലിയ വലിയ വിവാദമായി വളര്‍ന്നത്. തുടര്‍ന്ന് വീണ്ടും യാമിനി മുഖ്യമന്ത്രിയെ കണ്ടു പരാതി നല്‍കുകയായിരുന്നു.

തന്റെ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യാമിനി മുഖ്യമന്ത്രിയോട് പറഞ്ഞു.

യാമിനി തങ്കച്ചി ഇന്നലെ ഫോണിലൂടെ മുഖ്യമന്ത്രിയെ പരാതി അറിയിച്ചിട്ടുണ്ടായിരുന്നു. ഇന്ന് രേഖാമൂലം മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കൂടിക്കാഴ്ച നടത്തിത്.

അരമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയില്‍ വിവാദവുമായി ബന്ധപ്പെട്ടു കുടുംബത്തിന്റെ അഭിപ്രായവും നിലപാടും അറിയിച്ചു.

അതേസമയം ഗണേഷ് കുമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ടു രാജിസന്നദ്ധത അറിയിച്ചു. എം.എല്‍.എ സ്ഥാനം രാജിവച്ചു വീണ്ടും ജനവിധി നേടാന്‍ തയാറാണെന്നു ഗണേഷ് അറിയിച്ചു. വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പരിശോധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Advertisement