എഡിറ്റര്‍
എഡിറ്റര്‍
പറയാനുള്ള കാര്യങ്ങള്‍ പി.പി തങ്കച്ചനോട് പറഞ്ഞിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍
എഡിറ്റര്‍
Friday 29th March 2013 2:10pm

ആലുവ: പറയാനുള്ള കാര്യങ്ങള്‍ യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനോട് പറഞ്ഞിട്ടുണ്ടെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍.

അദ്ദേഹം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പി.പി. തങ്കച്ചനുമായി ആലുവ ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

ബാലകൃഷ്ണ പിള്ള പറയുന്ന കാര്യങ്ങളോട് മറുപടി പറയുന്നില്ല. തന്നെ അയോഗ്യനാക്കുമെന്ന് പറയുന്നത് നിയമം പോലെയെ നടക്കുകയുള്ളൂ.
മുഖ്യമന്ത്രിയുമായും കെപിസിസി പ്രസിഡന്റുമായും പ്രശ്‌നം ചര്‍ച്ചചെയ്തുവരികയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ തീരുമെന്നാണ് പ്രതീക്ഷയെന്ന് പി.പി.തങ്കച്ചനുമായുള്ള കൂടിക്കാഴ്ചയ്ക്കുമുന്‍പ് ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു.

പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും പഴയതിനേക്കാള്‍ മോശമായിരിക്കുകയാണെന്നും കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള ഇന്നലെ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പി.പി. തങ്കച്ചനുമായി കൂടിക്കാഴ്ച നടത്തിയത്.

Advertisement