എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ ഒപ്പം നില്‍ക്കണം; കുറ്റംവിധിക്കുന്നതുവരെ ദിലീപിനൊപ്പമെന്നും ഗണേഷ് കുമാര്‍
എഡിറ്റര്‍
Tuesday 5th September 2017 1:59pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റം വിധിക്കുന്നതുവരെ താന്‍ ദിലീപിനൊപ്പമാണെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ. ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ ഒപ്പം നില്‍ക്കേണ്ട സമയമാണ് ഇതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ആലുവ സബ് ജയിലില്‍ എത്തി ദിലീപിനെ കണ്ടതിന് പിന്നാലെയായിരുന്നു ഗണേഷിന്റെ പ്രതികരണം. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയാണ് അദ്ദേഹം ജയിലിലെത്തി താരത്തെ കണ്ടത്. താല്‍ക്കാലിക പരോളില്‍ ദിലീപ് നാളെ പുറത്തിറങ്ങാനിരിക്കെയാണ് ഗണേഷ് കുമാറിന്റെ സന്ദര്‍ശനം.


Dont Miss ദിലീപിന കാണാന്‍ ഗണേഷ് കുമാര്‍ എം.എല്‍.എ ജയിലിലെത്തി


കഴിഞ്ഞ ദിവസം മുതല്‍ ദിലീപിനെ കാണാന്‍ ചലച്ചിത്ര രംഗത്ത് നിന്ന് നിരവധിയാളുകളാണ് ജയിലിലെത്തിയത്. സംവിധായകന്‍ രഞ്ജിത്ത്, നടന്‍മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവര്‍ ഉത്രാട ദിനത്തില്‍ ജയിലെത്തിയിരുന്നു.

തിരുവോണ ദിനമായ ഇന്നലെ ജയറാമും താരത്തെ സന്ദര്‍ശിച്ചിരുന്നു. അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ദിലീപിന് അനുമതി നല്‍കിയയിരുന്നു.

ഇതിനു പിന്നാലെ ഭാര്യ കാവ്യാമാധവനും മകള്‍ മീനാക്ഷിയും ജയിലിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചലച്ചിത്ര രംഗത്തെ നിരവധിപേര്‍ താരത്തെ കാണാന്‍ ജയിലിലെത്തിയത്. നാളെ രാവിലെ എഴു മുതല്‍ 11 വരെ വീട്ടിലും ആലുവ മണപ്പുറത്തും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ദിലീപിന് കോടതി അനുമതി നല്‍കിയിട്ടുള്ളത്.

Advertisement