എഡിറ്റര്‍
എഡിറ്റര്‍
ഗണേഷിനെ സംരക്ഷിച്ച് പിള്ള; ആരോപണം തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കും:ഗണേഷ്
എഡിറ്റര്‍
Saturday 15th June 2013 6:23pm

ganesh-and-pillai

കൊല്ലം: സോളാര്‍ പാനല്‍ കേസിലെ പ്രതി സരിത എസ് നായരുമായുള്ള ബന്ധം നിഷേധിച്ച് ഗണേഷ് കുമാറും പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയും രംഗത്ത്.
സോളാര്‍ പാനല്‍ കേസില്‍ ആരോപണ വിധോയനായ ഗണേഷ് കുമാറിനെ പാര്‍ട്ടി സംരക്ഷിക്കുന്നുമെന്ന്‌ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു.
Ads By Google

ഗണേഷ് സരിതയെ വിളിക്കുകയോ, തിരിച്ച് വിളിക്കുകയോ ചെയ്തിട്ടില്ല. എന്‍.എസ്.എസിന്റെ യോഗത്തില്‍ ഗണേഷിനെ ക്ഷണിച്ചത് ഏഷ്യാനെറ്റിന്റെ ലേഖകനാണന്നും പിള്ള വ്യക്തമാക്കി. സോളാര്‍ പാനല്‍ കേസില്‍ മുഖ്യമന്ത്രിക്ക്‌ പങ്കുള്ളതായി വിശ്വസിക്കുന്നില്ല. എന്നാല്‍ ഇക്കാര്യം അദ്ദേഹം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടതായിരുന്നെന്നും പിള്ള അറിയിച്ചു.

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. തന്റെ വീട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചത് വിവാദ കമ്പനിയല്ലെന്നും ഗണേഷ് വ്യക്തമാക്കി.

കോയമ്പത്തൂരിലേക്ക് പോയത് മാധ്യമ പ്രവര്‍ത്തകന്‍ ക്ഷണിച്ചതിനാലാണ്. ഏഷ്യനെറ്റിന്റെ ലേഖകന്‍ കെ.ജി കമലേഷും ഭാര്യ പ്രജുലയും ചേര്‍ന്നാണ് പരിപാടിക്ക് ക്ഷണിച്ചത്. പരിപാടിക്ക് വിളിച്ച് തന്നെ ചതിക്കുകയാണ് ചെയ്തതെന്നും ഗണേഷ് പ്രതികരിച്ചു.

ഏഷ്യനെറ്റിന്റെ ലേഖകന്‍ കാണിച്ചത് നെറികേടാണ്. സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന് യോജിച്ചതല്ല അദ്ദേഹം ചെയ്തത്. ഈ വിഷയത്തെ കുറിച്ച്  പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. നെല്ലിയാമ്പതിയിലെ വനഭൂമി വിട്ട് കൊടുക്കാത്തതിന്റെ പേരിലാണ് തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത്.

ഇതുവരെ താന്‍ അഴിമതി പ്രവര്‍ത്തനവും നടത്തിയിട്ടില്ല. തനിക്കെതിരെ അഴിമതി ആരോപണങ്ങള്‍ തെളിയിക്കാന്‍  കഴിയാത്തതിനാലാണ് സ്ത്രീകളുമായി ബന്ധപ്പെടുത്തി വ്യക്തി ജീവിതവും, പൊതു ജീവിതവും നശിപ്പിക്കുന്നതെന്ന് ഗണേഷ് കുമാര്‍ വ്യകതമാക്കി.

Advertisement