Administrator
Administrator
ഗാന്ധിജിയുടെ കണ്ണട കാണാനില്ല
Administrator
Monday 13th June 2011 5:11pm

gandhiന്യൂദല്‍ഹി: മഹാത്മാ ഗാന്ധിയുടെ കണ്ണട കഴിഞ്ഞ ഡിസംബര്‍ മുതല്‍ കാണാനില്ലയെന്ന് വാര്‍ന്ധയിലെ സേവാഗ്രാം ആശ്രമം അധികാരികള്‍ വെളിപ്പെടുത്തി. ജോലിക്കാര്‍ ഇതിനെക്കുറിച്ച് പുറത്ത് പറയാതിരിക്കുകയായിരുന്നുവെന്ന് ആശ്രമം പ്രസിഡണ്ട് എം.എം.ഗഡ്ക്കരി പറഞ്ഞു.

ഗാന്ധിജി താമസിച്ചിരിന്ന ചെറിയ കുടിലിനകത്താണ് അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ സൂക്ഷിച്ച് വെച്ചിരുന്നത്. അതിനിടെ കണ്ണട മോഷണം പോയതിനെക്കുറിച്ച് ഇതുവരെ പരാധിയൊന്നും കിട്ടിയിട്ടില്ലയെന്ന് വാര്‍ന്ധാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.ജി. നളെ അറിയിച്ചു.

1936 ലാണ് ഗാന്ധിജി വാര്‍ന്ധയിലേക്ക് വന്ന് ആശ്രമത്തില്‍ താമസമാരംഭിക്കുന്നത്. ഏകദേശം 300,000 സന്ധര്‍ശകര്‍ വര്‍ഷാവര്‍ഷം ആശ്രമത്തില്‍ വന്നുപോവുന്നതായാണ് കണക്കാക്കപ്പെടുന്നത്്.

Advertisement