Administrator
Administrator
ഗാന്ധിജി ദ്വിലിംഗാനുരാഗി: വിവാദ പുസ്തകം ഗുജറാത്തില്‍ നിരോധിച്ചു
Administrator
Wednesday 30th March 2011 3:49pm

gandhi book ഗാന്ധിനഗര്‍: മഹാത്മഗാന്ധി ദ്വിലിംഗാനുരാഗിയാണെന്ന് പറയുന്ന പുസ്തകം ഗുജറാത്ത് സര്‍ക്കാര്‍ നിരോധിച്ചു. പുലിറ്റ്‌സര്‍ സമ്മാനിതനായ പത്രപ്രവര്‍ത്തകന്‍ ജോസഫ് ലെലിവെല്‍ഡ് ആണ് ജര്‍മന്‍ ജൂതവംശജനുമായി ഗാന്ധിക്ക് ലൈംഗിക അനുരാഗമുണ്ടായിരുന്നുവെന്ന് തന്റെ ‘ഗ്രറ്റ് സോള്‍: മഹാത്മാ ഗാന്ധി ആന്‍ഡ് ഹിസ് സ്ട്രഗിള്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചത്.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നിയമസഭയിലാണു നിരോധന ഉത്തരവ് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ നിലപാടിനെ പ്രതിപക്ഷമായ കോണ്‍ഗ്രസും പിന്തുണച്ചു. പുസ്തകത്തിന്റെ വില്‍പ്പനയും വിതരണവും പ്രസിദ്ധീകരണവും നിരോധിച്ചിട്ടുണ്ട്.

ഗാന്ധി ഇന്ത്യക്കാരുടെ മാത്രം മാതൃകയെല്ലെന്നും ലോകത്തിന്റേതു കൂടിയാണെന്നും മോഡി പറഞ്ഞു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ ഗുജറാത്തിലെ ജനങ്ങളെ മാത്രമല്ല മുഴുവന്‍ ഇന്ത്യക്കാരെയും വേദനിപ്പിക്കുന്നതാണ്. ഇത് ഇന്ത്യന്‍ ജനതയുടെ വൈകാരികതയെ ബാധിക്കുന്നതാണ്. പുസ്തകത്തിന്റെ നിരോധനം രാജ്യം മുഴുവന്‍ വേണം. രചയിതാവ് പരസ്യമായി മാപ്പു പറയണമെന്നും നരേന്ദ്ര മോഡി ആവശ്യപ്പെട്ടു.

നേരത്തെ മഹാരാഷ്ട്രയിലും പുസ്തകം നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

Advertisement