നിങ്ങളിത് കാണുക..... കലസദന്‍ ഉല്ലാസിന്റെ മാസ്മരിക പ്രകടനം; ഗാനഗന്ധര്‍വ്വന്‍ ആദ്യ ടീസര്‍ പുറത്തുവിട്ടു
malayalam movie
നിങ്ങളിത് കാണുക..... കലസദന്‍ ഉല്ലാസിന്റെ മാസ്മരിക പ്രകടനം; ഗാനഗന്ധര്‍വ്വന്‍ ആദ്യ ടീസര്‍ പുറത്തുവിട്ടു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 4th September 2019, 7:15 pm

 
കൊച്ചി: മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു. ഷൈജു ദാമോദരന്റെ കമന്ററിയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കലസദന്‍ ഉല്ലാസിന്റെ ബുള്‍സ് ഐ തീറ്റിയാണ് ടീസറില്‍ ഉള്ളത്.

രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

അഴകപ്പന്‍ ഛായാഗ്രഹണവും ലിജോ പോള്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ഗാനഗന്ധര്‍വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്‍ടൈന്‍മെന്റ്സും ചേര്‍ന്നൊരുക്കുന്ന ഗാനഗന്ധര്‍വന്റെ നിര്‍മാണം ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൗമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ്.