എഡിറ്റര്‍
എഡിറ്റര്‍
ഗംഭീറിന് മഞ്ഞപ്പിത്തം: ഐപിഎല്ലില്‍ ചേരാന്‍ വൈകും
എഡിറ്റര്‍
Thursday 21st March 2013 12:36pm

ന്യൂദല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ കുറച്ചു മല്‍സരങ്ങള്‍ കളിക്കാനാവില്ല. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്ന് ചികിത്സയിലാണ് ഗംഭീര്‍.

Ads By Google

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്മാരാണ് കൊല്‍ക്കത്ത. പരുക്കേറ്റ ശിഖര്‍ ധവാനു പകരം ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലേക്ക് ഗംഭീറിന്റെ പേരു പരിഗണിക്കപ്പെട്ടുവെങ്കിലും രക്തപരിശോധനയിലാണ് രോഗം വ്യക്തമായത്.

മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരും. ഗംഭീറിന്റെ അസാന്നിധ്യത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഓള്‍ റൗണ്ടര്‍ ജാക് കാലിസോ ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ ബ്രണ്ടന്‍ മക്കല്ലമോ ടീമിനെ നയിക്കാന്‍ സാധ്യതയുണ്ട്.

Advertisement