എഡിറ്റര്‍
എഡിറ്റര്‍
ഗ്യാലറിയുടെ ഹൃദയം കീഴടക്കി ധോണിയുടെ വെടിക്കെട്ട്; പ്രിയതാരത്തെ ആരാധകര്‍ യാത്രയാക്കിയത് സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കി
എഡിറ്റര്‍
Saturday 18th March 2017 8:06pm


ന്യൂദല്‍ഹി: തന്റെ പവര്‍ ഹിറ്റിംഗ് ഷോട്ടുകളിലൂടെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ഗ്യാലറിയേയും ആരാധകരേയും കയ്യിലെടുത്തെങ്കിലും വിജയ് ഹസാരെ ട്രോഫിയുടെ സെമിയില്‍ വെസ്റ്റ് ബംഗാളിനെതിരെ തോറ്റു മടങ്ങാനായിരുന്നു ജാര്‍ഖണ്ഡിന് വിധി.

മനോജ് തിവാരി നയിക്കുന്ന യുവനിര ധോണി നയിക്കുന്ന നയിക്കുന്ന ടീമിനെ പരാജയപ്പെടുത്തിയത് 41 റണ്‍സിനാണ്. ഇതോടെ ഫൈനലില്‍ തമിഴ്‌നാടിന്റെ എതിരാളികളായി ബംഗാള്‍ ട്ീം.

ദിനേശ് കാര്‍ത്തിക് നയിക്കുന്ന തമിഴ്‌നാട് രണ്ട് വട്ടം ബംഗാളിനോട് പരാജയപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ചരിത്രം ആവര്‍ത്തിക്കാന്‍ തന്നെയായിരിക്കും ബംഗാള്‍ കടുവകള്‍ ഫൈനലിന് പാഡണിയുക.

്അഭിമന്യൂ ഈശ്വരനും ശ്രീവാത്സ് ഗോസ്വാമിയും നേടിയ സെഞ്ച്വറികളുടെ ബലത്തിലായിരുന്നു മനോജും സംഘവും വിജയമുറപ്പിച്ചത്. 50 ഓവറില്‍ ബംഗാള്‍ ഉയര്‍ത്തിയ ലക്ഷ്യം 329 ആയിരുന്നു.

ജാര്‍ഖണ്ഡിന്റെ തുടക്കം മോശമായിട്ടായിരുന്നു. ഓപ്പണര്‍മാര്‍ രണ്ടു പേരും പരാജയപ്പെട്ടു. പി്ന്നീട് മധ്യനിരയുടെ കൂട്ടു പിടിച്ച് ധോണിയാണ് ടീമിനെ മുന്നോട്ട് നയിച്ചത്. 62 പന്തുകളില്‍ നിന്നും 70 റണ്‍സുമായാണ് ധോണി മടങ്ങിയത്. അതോടെ 50 ഓവറില്‍ 288 ജാര്‍ഖണ്ഡിന്റെ ഇന്നിംഗ്‌സ് അവസാനിച്ചു.


Also Read: ‘എന്നെ കണ്ടതും ആ നഴ്‌സ് ഈശോ എന്നു വിളിച്ച് പിന്നോട് പോയി’; ആ തെറ്റ് ടേക്ക് ഓഫിലൂടെ തിരുത്തുമെന്ന് ഫഹദ് ഫാസില്‍


എണ്ണം പറഞ്ഞ നാല് സിക്‌സുകളുടെ അകമ്പടിയോടെയാണ് ധോണി ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയത്. ധോണിയുടെ കളികാണാനെത്തിയ 2000 ത്തിലധികം വരുന്ന ആരാധകരുടെ പൈസ വസൂലായ പ്രകടനമായിരുന്നു മാഹിയുടേത്. സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കിയാണ് പ്രിയതാരത്തെ ഗ്യാലറി യാത്രയാക്കിയത്.

Advertisement