എഡിറ്റര്‍
എഡിറ്റര്‍
ഗെയ്ല്‍ ഐക്യദാര്‍ഢ്യ സെമിനാര്‍ റിയാദില്‍
എഡിറ്റര്‍
Thursday 9th November 2017 3:25pm

റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗെയില്‍ സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് ഐക്യദാര്‍ഢ്യ സെമിനാര്‍ സംഘടിപ്പിക്കുന്നു.

‘ഗെയ്ല്‍: വികസനത്തിന്റെ അഗ്‌നി ഗോളം- ഇരകളാവാന്‍ വിസമ്മതിക്കുക’ എന്ന പ്രമേയത്തിലാണ് സെമിനാര്‍ . നവംബര്‍ 9 വ്യാഴാഴ്ച രാത്രി ഒമ്പതിന് റിയാദ് ബത്ഹ ക്ലാസിക് ഓഡിറ്റോറിയത്തിലാണ് പരിപാടി. മാധ്യമ-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ അതിജീവനത്തിനായി സമരം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ നിഷ്‌കരുണം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്.
ദീര്‍ഘകാല പ്രവാസത്തിലൂടെ കഷ്ടപ്പെട്ട് നേടിയ വീടും പറമ്പും ഭരണകൂടത്തിന്റെ തീട്ടൂരം കൊണ്ട് നഷ്ടപ്പെടുന്ന സാഹചര്യം ഒരു പ്രവാസിയെ സംബന്ധിച്ച് വേദനയുണ്ടാക്കുന്നതാണ്.

ഈ വേദനയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പങ്ക് ചേരുകയാണ്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും മഹാ ഭീകരരാക്കി മര്‍ദ്ദിച്ചൊതുക്കുന്ന ഭരണകൂടഭീകരത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള്‍ പറഞ്ഞു .
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ

Advertisement