എഡിറ്റര്‍
എഡിറ്റര്‍
മുക്കത്ത് വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്
എഡിറ്റര്‍
Thursday 2nd November 2017 11:51am


മുക്കം: ഹര്‍ത്താലിനിടെ മുക്കം എരഞ്ഞിമാവില്‍ വീണ്ടും സംഘര്‍ഷം. ഹര്‍ത്താലിനെ തുടര്‍ന്ന് സമരസമിതി റോഡ് ഉപരോധിക്കുകയും ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിരുന്നു. മാറ്റാന്‍ പൊലീസെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

റോഡിലെ തടസ്സം നീക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ ഇന്ന് രാവിലെ കല്ലേറുണ്ടായിരുന്നു. തടസ്സം മാറ്റിയതോടെ ഏതാനും പേര്‍ വീണ്ടും പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ നേരിടാനായി റോഡുകളിലും ഊടുവഴികളിലൂം വീടുകള്‍ കേന്ദ്രീകരിച്ചും പൊലീസുകാര്‍ തെരച്ചില്‍ നടത്തുകയും ചെയ്തു.

അതിനിടെ മലപ്പുറം സിവില്‍ സ്റ്റേഷനിലേക്ക് ഗെയില്‍ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടക്കുന്നുണ്ട്.

Advertisement