ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരയ്ക്കാര്‍, അജുവര്‍ഗീസ്, ഗണേഷ് കുമാര്‍; 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
Film News
ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരയ്ക്കാര്‍, അജുവര്‍ഗീസ്, ഗണേഷ് കുമാര്‍; 'ഗഗനചാരി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 16th September 2021, 9:11 pm

സാജന്‍ ബേക്കറി എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ ചന്ദുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മോക്യുമെന്ററി സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് ഗഗനചാരി. ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന ഫസ്റ്റ് ലുക്ക് ടൈറ്റില്‍ പോസ്റ്റര്‍ മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.

ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരയ്ക്കാര്‍, അജു വര്‍ഗീസ്, ഗണേഷ് കുമാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജിത് വിനായക ഫിലിംസ് നിര്‍മിക്കുന്ന ഈ സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും, സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശിവ സായി, അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം സുര്‍ജിത്.എസ്. പൈ.

ജല്ലിക്കെട്ട്, അങ്കമാലി ഡയറീസ്, അനുരാഗ കരിക്കിന്‍ വെള്ളം എന്നീ ചിത്രങ്ങളുടെ സംഗീതം നിര്‍വഹിച്ച പ്രശാന്ത് പിള്ളയാണ് ഗഗനചാരിയുടെ സംഗീത സംവിധായകന്‍. കലാസംവിധാനം എം. ബാവ.

ടൊവിനോ തോമസ് ചിത്രം ‘കള’യിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ ഫിനിക്‌സ് പ്രഭുവാണ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. മെറാക്കി സ്റ്റുഡിയോസ് ആണ് വി.എഫ്.എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് ഗ്രാഫിക്‌സ് ചെയ്യുന്നത്.

ലോക്ഡൗണ്‍ സമയത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കൊച്ചിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gaganachaari Movie First look poster