എഡിറ്റര്‍
എഡിറ്റര്‍
തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാനെത്തിയ പാട്ടുകാരനെകുറിച്ച് ജി. വേണുഗോപാല്‍
എഡിറ്റര്‍
Sunday 3rd March 2013 3:36pm

തന്റെ അവസരങ്ങള്‍ തട്ടിയെടുക്കാനെത്തിയ പാട്ടുകാരനെ കുറിച്ച് പറയുകയാണ് ഗായകന്‍ ജി. വേണുഗോപാല്‍. 1993 ന് ശേഷം കുറച്ച് നാള്‍ തനിക്ക് അവസരങ്ങളൊന്നും  ഇല്ലാതിരുന്നു.

Ads By Google

പിന്നീട് അവസരം ലഭിക്കുന്നത് 1999ല്‍ വി.കെ പ്രകാശ് സംവിധാനം ചെയ്ത പുനരധിവാസത്തിലാണ്. ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും പാടിയത് താനാണ്. അന്ന് തന്റെ അവസരം തട്ടിയെടുക്കാന്‍ ഒരു ഗായകന്‍ ശ്രമിച്ചിരുന്നു.

അയാള്‍ അന്ന് ഭാര്യയേയും കൂട്ടി വി.കെ.പിയുടെ വീട്ടില്‍ എത്തി പാട്ടുകള്‍ നല്‍കുകയാണെങ്കില്‍ കാസറ്റ് വിറ്റ് തരാമെന്ന് വാഗ്ദാനം നല്‍കി. എന്നാല്‍ അതിന് വഴങ്ങാതിരുന്ന വി.കെ.പി മുഴുവന്‍ പാട്ടും തന്നെ കൊണ്ട് പാടിച്ചെന്നും ജി. വേണുഗോപാല്‍ പറയുന്നു.

സ്പിരിറ്റിലെ ഈ ചില്ലയില്‍ എന്ന് തുടങ്ങുന്ന ഗാനം ജൂണ്‍ മഴയില്‍ എന്ന ആല്‍ബത്തിന് വേണ്ടി ആദ്യം പാടിയത് താനായിരുന്നു. എന്നാല്‍ ആ പാട്ട് സിനിമയിലേക്ക് എടുത്തപ്പോള്‍ യേശുദാസിനാണ് അവസരം ലഭിച്ചത്. ഇക്കാര്യം യേശുദാസ് അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ആ ഗാനം പാടില്ലായിരുന്നെന്നും വേണുഗോപാല്‍ പറയുന്നു.

വി.കെ പ്രകാശിന്റെ ഏറ്റവും പുതിയ ചിത്രമായ നത്തോലി ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെ വേണുഗോപാലിന്റെ മകന്‍ അരവിന്ദും പിന്നണി ഗാനരംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്.

ചിത്രത്തിലെ പ്രമോ സോങ് ആണ് അരവിന്ദ് പാടിയിരിക്കുന്നത്. കൂടാതെ ടീനേജ് എന്ന കന്നഡ സിനിമയിലും അരവിന്ദ് പാടിയിട്ടുണ്ട്.

Advertisement