വിദേശപഠനം ആഗ്രഹിക്കാത്ത മലയാളികളുണ്ടോ? നിങ്ങളുടെ വിദേശപഠന സ്വപ്നങ്ങള്‍ക്ക് G-TEC ഗ്ലോബല്‍ ക്യാമ്പസ് നിറം പകരും
DOOL PLUS
വിദേശപഠനം ആഗ്രഹിക്കാത്ത മലയാളികളുണ്ടോ? നിങ്ങളുടെ വിദേശപഠന സ്വപ്നങ്ങള്‍ക്ക് G-TEC ഗ്ലോബല്‍ ക്യാമ്പസ് നിറം പകരും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th October 2023, 4:28 pm

ഉന്നതപഠനത്തിന് വിദേശസര്‍വകലാശാലകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.  ഇന്നത്തെ കാലത്ത് കൃത്യമായ ലക്ഷ്യബോധത്തോടെയും തയ്യാറെടുപ്പുകളോടെയും വിദേശപഠനത്തെ സമീപിക്കുന്നവരെ കാത്തിരിക്കുന്നത് മികച്ച കരിയറാണ്. വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്ന സ്ഥാപനമാണ് G-TEC ഗ്ലോബല്‍ കാമ്പസ്.

സാങ്കേതിക പഠനരംഗത്ത് രണ്ട് പതിറ്റാണ്ടിലേറെ സേവന പാരമ്പര്യമുള്ള 700-ലധികം പഠന കേന്ദ്രങ്ങളുടെ ശൃംഖലയും 22 ലക്ഷത്തിലധികം പൂര്‍വ്വ വിദ്യാര്‍ത്ഥികളുമുള്ള G-TEC ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ഡിവിഷനാണ് G-TEC ഗ്ലോബല്‍ കാമ്പസ്. വിദേശത്ത് പഠിക്കാന്‍ സവിശേഷവും സമഗ്രവുമായ ഒരു മാര്‍ഗമാണ്  ഗ്ലോബല്‍ കാമ്പസിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ തുറന്നുകിട്ടുന്നത്.

അന്തര്‍ദേശീയ വിദ്യാഭ്യാസത്തില്‍ വിജയിക്കാന്‍  അറിവും പരിചയവും വേണം. വിജയകരമായ ഒരു അന്താരാഷ്ട്ര കരിയര്‍ നേടുന്നതിന് ലോകോത്തര വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യവും ചെറുതല്ല. ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് പഠിക്കാനുള്ള അവസരങ്ങളും സഹായവുമാണ്   G-TEC ഗ്ലോബല്‍ കാമ്പസ് വാഗ്ദാനവും ചെയ്യുന്നത്.

35-ലധികം രാജ്യങ്ങളില്‍ ലോകമെമ്പാടുമുള്ള 800-ലധികം യൂണിവേഴ്സിറ്റികളുമായി സഹകരിച്ചുകൊണ്ട് 80,000-ത്തോളം കോഴ്‌സുകളില്‍ നിന്നും ഇഷ്ടമുള്ള കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കാം.

IELTS ഓണ്‍ലൈന്‍ പരിശീലനം, ഡോക്യുമെന്റേഷന്‍, ഇന്റര്‍വ്യൂ പരിശീലനം , എസ്.ഒ.പി സൃഷ്ടിക്കല്‍, താമസം , യാത്ര സഹായം തുടങ്ങി, അപേക്ഷയുടെ തുടക്കം മുതല്‍ അവസാനം വരെയുള്ള മുഴുവന്‍ സേവനങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഗ്ലോബല്‍ കാമ്പസിന്റെ സഹായം ലഭിക്കും.

വിദ്യാര്‍ത്ഥികളുടെ കാഴ്ചപ്പാടുകളെയും ജീവിത രീതിയെത്തന്നെയും മാറ്റിമറിക്കുന്ന അനുഭവമായിരിക്കും ഗ്ലോബല്‍ കാമ്പസിലൂടെ ലഭിക്കുന്ന വിദേശപഠനം.

ഗ്ലോബല്‍ ക്യാമ്പസിലൂടെ വ്യത്യസ്ത സംസ്‌കാരങ്ങളെ മനസിലാക്കാനും ആഗോള വീക്ഷണം നേടാനും ജീവിത വൈദഗ്ദ്ധ്യം വികസിപ്പിച്ചെടുക്കാനുമുള്ള അവസരം കൂടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്.

പുതിയ ഭാഷകള്‍ പഠിക്കാനും, വൈവിധ്യമാര്‍ന്ന അക്കാദമിക് ഓപ്ഷനുകള്‍ കൈവരിക്കാനും , അന്തര്‍ദേശീയ സംസ്‌കാരങ്ങളുമായി ഇടപഴകാനുമുള്ള അവസരങ്ങള്‍ ലഭിക്കുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ വ്യക്തിപരവും ബൗദ്ധികവുമായ വളര്‍ച്ചയും കൂടുതല്‍ മെച്ചപ്പെടുന്നു.

കംഫര്‍ട്ട് സോണുകള്‍ക്കപ്പുറത്തേക്ക് സ്വാതന്ത്ര്യവും ലോകത്തെക്കുറിച്ചുള്ള അവബോധവും വിദ്യാര്‍ത്ഥികളില്‍ വളര്‍ത്തുക വഴി സാംസ്‌കാരിക ബോധമുള്ള ആഗോള പൗരന്മാരായി വളരാനുള്ള അവസരം കൂടിയാണ് ഗ്ലോബല്‍ കാമ്പസ് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ തുറന്നിടുന്നത്.

G-TEC ഗ്ലോബല്‍ ക്യാമ്പസ് നിങ്ങള്ക്ക് നല്‍കുന്ന സൗജന്യ കൗണ്‍സിലിങ് ഉപയോഗപ്പെടുത്തി നിങ്ങളുടെ സാധ്യതകള്‍ തിരിച്ചറിയാന്‍ ഉടന്‍ +917902233944 എന്ന നമ്പറില്‍ ബന്ധപ്പെടുക