ജി ടെക് - ജി സൂം ദേശീയ കലോത്സവം ഓഗസ്റ്റ് 16ന് തിരൂരില്‍
Marketing Feature
ജി ടെക് - ജി സൂം ദേശീയ കലോത്സവം ഓഗസ്റ്റ് 16ന് തിരൂരില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th August 2022, 4:57 pm

കോഴിക്കോട്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഐ.ടി വിദ്യാഭ്യാസരംഗത്തെ അമരക്കാരായ ജി ടെക് എഡ്യൂക്കേഷന്റെ ദേശീയ കലോത്സവമായ ജി സൂം ഈ മാസം 16ന് തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പ്രശസ്ത സിനിമാതാരം നൂറിന്‍ ഷെരീഫ് ഉദ്ഘാടനം ചെയ്യും.

പഠനത്തോടൊപ്പം വിദ്യാത്ഥികളുടെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായാണ് ജി ടെക്, സംസ്ഥാന സ്‌കൂള്‍ കലോത്സവ മാതൃകയില്‍ ദേശീയ കലോത്സവം ജി സൂ സംഘടിപ്പിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമെത്തുന്ന ജി സൂം വിദ്യാര്‍ത്ഥികള്‍ വലിയ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് ജി ടെക് സി.എം.ഡി മെഹ്‌റൂഫ് മണലൊടി അറിയിച്ചു.

സോളോ സോങ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരത്തില്‍ വിജയിക്കുന്ന ടീമുകള്‍ക്ക് ഒരു ലക്ഷം രൂപ ഒന്നാം സമ്മാനവും, 50,000 രൂപ രണ്ടാം സമ്മാനവും, 25,000 രൂപ മൂന്നാം സമ്മാനം ആയി നല്‍കും. മെഗാ ഫൈനലില്‍ വിജയികളാകുന്നവര്‍ക്ക് സോളോ സോങ് 10,000 രൂപ, സോളോ ഡാന്‍സ് 10,000 രൂപ, ഗ്രൂപ്പ് ഡാന്‍സ് 25,000 രൂപ എന്നീ പ്രൈസുകളും നല്‍കും.

സെന്റര്‍ തലം, ജില്ലാതലം എന്നീ രണ്ട് തലങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ കലാ മത്സരങ്ങളാണ് മെഗാ ഫിനാലെയില്‍ നടക്കുക.

പരിപാടിയില്‍ രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദത്ത്, മലപ്പുറം ജി ടെക് ഇന്‍ ചാര്‍ജ് ഇ. അനൂജ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Content Highlight: G-TEC national arts festival to be held on August 19 at Tirur