സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
Marketing Feature
സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 19th November 2022, 4:38 pm

കണ്ണൂര്‍: കേന്ദ്ര പൊതുമേഖല സ്ഥാപനമായ നബാര്‍ഡും ഇന്ത്യയിലെ പ്രമുഖ ഐ.ടി വിദ്യാഭ്യാസ സ്ഥാപനമായ ജി-ടെക്കും സംയുക്തമായി നടത്തുന്ന സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷിക്കാം.

പുതിയകാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുള്ള മൂന്ന് മാസത്തെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കോഴ്‌സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കോഴ്‌സിന് ശേഷം ജോലിയും ഉറപ്പ് നല്‍കികൊണ്ടാണ് പ്രസ്തുത കോഴ്‌സ് നടത്തപ്പെടുന്നത്. കണ്ണൂര്‍ ജില്ലയിലെ യുവതീ യുവാക്കള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.

കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജി-ടെക്കിന്റയും കേന്ദ്ര ഏജന്‍സിയായ നബാര്‍ഡിന്റെയും സംയുക്തസര്‍ട്ടിഫിക്കറ്റും പ്ലേസ്‌മെന്റും ലഭിക്കുന്നതാണ്.

വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് സൗജന്യമായി പഠിക്കാവുന്നതാണ്. കോഴ്‌സ് ഫീസിന്റെ 50 ശതമാനം നബാര്‍ഡിന്റെ ഗ്രാമ്യവികാസ് നിധിയില്‍നിന്നും, ബാക്കി ഫീസ് ജി-ടെക്കിന്റെ സി.എസ്.ആറിന്റെ ഭാഗമായി ഫീസിന്റെ 50 ശതമാനം സ്‌കോളര്‍ഷിപ്പായും നല്‍കിക്കൊണ്ടാണ് ഈ പദ്ധതി സൗജന്യമായി നടപ്പിലാക്കുന്നത്.

കോഴ്‌സിന് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത പ്ലസ്ടു ആണ്. 18നും 35നുമിടയില്‍ പ്രായമുള്ള മേല്‍പ്പറഞ്ഞ യോഗ്യതയുള്ള യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാന്‍ അവസരം. BPL കാര്‍ഡ് കുടുംബാംഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും മുന്‍ഗണന ലഭിക്കുന്നതാണ്.

കോഴ്‌സിന് വേണ്ടി അപേഷിക്കണ്ടേ അവസാനതീയതി 30-11-2022 ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷന്‍ കൗസര്‍ കോംപ്ലക്‌സിലുള്ള ജി-ടെക് കമ്പ്യൂട്ടര്‍ എജുക്കേഷനുമായി ബന്ധപ്പെടുക. ഫോണ്‍:9061302282,9895999857 എന്ന നമ്പറുകളിലോ ബന്ധപ്പെടുക.

വാര്‍ത്താസമ്മേളനത്തില്‍ ജിടെക് മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദിഖ് കണ്ണൂര്‍ ജി-ടെക് സെന്റര്‍
ഡയറക്ടര്‍ സാബിര്‍ അലി, കണ്ണൂര്‍ ഏരിയ മാനേജര്‍ ദീപക് ദേവദാസ്എന്നിവര്‍ പങ്കെടുത്തു.

Content Highlight: G- Tec and Nabard joint venture, Applications invited for free vocational courses