ജി.സുകുമാരന്‍ നായരുടെ ഭാര്യ കുമാരിദേവി അന്തരിച്ചു
kERALA NEWS
ജി.സുകുമാരന്‍ നായരുടെ ഭാര്യ കുമാരിദേവി അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 6:23 pm

കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ ഭാര്യ കെ. കുമാരി (75) നിര്യാതയായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

പ്രമേഹ സംബന്ധമായ രോഗങ്ങളാല്‍ കഴിഞ്ഞ 2 വര്‍ഷമായി ചികിത്സയിലായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് മൂന്നരയ്ക്ക് മധുമൂലയിലെ വീട്ടുവളപ്പില്‍.

മക്കള്‍: ഡോ.എസ്.സുജാത (പ്രിന്‍സിപ്പല്‍, എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി), സുരേഷ് കുമാര്‍ (കൊടക് മഹിന്ദ്ര ബാങ്ക്), ശ്രീകുമാര്‍ (എന്‍എസ്എസ് ഹെഡ് ഓഫിസ്, പെരുന്ന), ഉഷ റാണി (ധനലക്ഷ്മി ബാങ്ക്)

Read Also : ബെഗുസാരായില്‍ മത്സരിക്കാനില്ലെന്ന് ഗിരിരാജ് സിംഗ്; പിന്മാറ്റം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ

Read Also : തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.എസ്.എസിന്റെ പിന്തുണ ബി.ജെ.പിക്ക്; വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ്

Read Also : കാണുന്നവരെയെല്ലാം പിടിച്ച് ബി.ജെ.പിയില്‍ ചേര്‍ക്കുന്ന ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക; എം.സ്വരാജ്