എഡിറ്റര്‍
എഡിറ്റര്‍
എന്‍.എസ്.എസ് ആരുമായും ചര്‍ച്ചയ്ക്കില്ല: ജി.സുകുമാരന്‍ നായര്‍
എഡിറ്റര്‍
Thursday 11th October 2012 11:36am

കോട്ടയം: മുസ്‌ലിം ലീഗുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ എന്‍.എസ്.എസ് ആരുമായും ചര്‍ച്ചയ്ക്കില്ലെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍.

Ads By Google

തെറ്റായ നയങ്ങള്‍ തിരുത്താതെ സര്‍ക്കാരുമായോ ലീഗുമായോ ചര്‍ച്ചയ്ക്ക് തയ്യാറല്ല, മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പ്രസംഗത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിന്റെ പ്രസക്തഭാഗത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചിട്ടില്ല. ഇബ്രാഹിംകുഞ്ഞിനെ മുഖ്യന്ത്രി ന്യായീകരിച്ചത് മന്ത്രി പറഞ്ഞതെന്തെന്ന് മനസിലാക്കാതെയാവണമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും മുസ്‌ലിം സമുദായത്തിന് എതിരല്ല. ലീഗിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റായ അവരുടെ സമീപനം മൂലമാണെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisement