എഡിറ്റര്‍
എഡിറ്റര്‍
മഹിജയുടെ സമരത്തെ തള്ളിപ്പറഞ്ഞ് ജി.സുധാകരന്‍; തുടക്കം മുതല്‍ കൂടയുണ്ടായിരുന്ന പാര്‍ട്ടിയെ ശത്രുപക്ഷത്ത് നിര്‍ത്തിയെന്ന് മന്ത്രി
എഡിറ്റര്‍
Tuesday 18th April 2017 9:17am

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയുടെ സമരത്തെ തള്ളിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. സമരത്തിന്റെ പേരില്‍ പുറത്തു വന്നത് കെട്ടകഥകളാണെന്നും ജി.സുധാകരന്‍.

സമരം കൊണ്ട് എന്തു നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടര്‍ന്ന് പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ചോദ്യത്തിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ജി.സുധാകരന്റെ പ്രസ്താവന.

തുടക്കം മുതല്‍ അമ്മയുടെ പക്ഷത്തു നിന്നിരുന്ന തങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു. മഹിജയുടെ സഹോദരന്‍ ശ്രീജിത്തിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചു.


Also Read: കറ്റാനം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് വെള്ളാപ്പള്ളി നടേശന്‍; കോളേജുമായി തനിക്ക് ബന്ധമില്ലെന്നും വെള്ളാപ്പള്ളി 


ശ്രീജിത്ത് ഒരേസമയം പാര്‍ട്ടി പ്രവര്‍ത്തകനും ഭേശാഭിമാനി ജീവിനക്കാരനാണെന്നുമാണ് പറയുന്നത്. അങ്ങനെയൊരാള്‍ ഗവണ്‍മെന്റിനെതിരെ പോയാല്‍ പാര്‍ട്ടിയില്‍ കാണില്ലെന്നും അദ്ദേഹം പറഞ്ഞു. മഹിജയെ പറഞ്ഞ് തിരുത്തേണ്ടത് ശ്രീജിത്തിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement