എഡിറ്റര്‍
എഡിറ്റര്‍
തടി കേടാകാതിരിക്കാന്‍
എഡിറ്റര്‍
Wednesday 31st October 2012 3:53pm

വീട്ടിലേക്ക് വരുന്ന അതിഥികളോട് ഫര്‍ണിച്ചറിന്റെ വിലയെ പറ്റിയും ഭംഗിയെ പറ്റിയും എല്ലാവരും വാചാലരാകും. എന്നാല്‍ എത്ര വിലകൂടിയ ഫര്‍ണിച്ചറായാലും കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ കേടാകുമെന്ന കാര്യത്തില്‍ സംശയമില്ല.

തടി കേടാകാതെ സൂക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍:

Ads By Google

1. ഫര്‍ണിച്ചറിലെ വെള്ളം വീണ പാടുകളുണ്ടെങ്കില്‍ തിന്നര്‍ ഉപയോഗിച്ച് ക്ലീന്‍ ചെയ്താല്‍ മതിയാകും. ഫര്‍ണിച്ചറിന്റെ സ്വാഭാവിക അടയാളങ്ങളുടെ ദിശയില്‍ തന്നെ തുടക്കാന്‍ ശ്രദ്ധിക്കണം.

2. ഫംഗസ് ബാധയുണ്ടെങ്കില്‍ ഫര്‍ണിച്ചര്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ സൂര്യ പ്രകാശമേല്‍പ്പിച്ചാല്‍ മതിയാകും.

3. ചൂരല്‍, തടി എന്നിവ കൊണ്ടുള്ള ഫര്‍ണിച്ചറാണെങ്കില്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ പോളിഷ് ചെയ്യണം.

4. ഫര്‍ണിച്ചറില്‍ ഈര്‍പ്പമുണ്ടെങ്കില്‍ പെട്ടന്ന് നീക്കം ചെയ്യണം. ശക്തിയായി ഉരസാതെ തുണി കൊണ്ട് ഒപ്പിയെടുക്കുകയാണ് വേണ്ടത്.

5.സ്ഥിരമായി ഉപയോഗിക്കുന്ന ഫര്‍ണിച്ചറാണെങ്കില്‍ ചെയര്‍ ബാക്ക് ഉപയോഗിച്ചാല്‍ വിയര്‍പ്പും എണ്ണയും മൂലം പെട്ടന്ന് കേടാകുന്നത് ഒഴിവാക്കാം.

6.പെയിന്റിങ് ചെയ്ത ചൂരല്‍ ഫര്‍ണിച്ചറാണെങ്കില്‍ കഴുകുന്നതിന് കുഴപ്പമില്ല. അല്ലാത്തവ തുണികൊണ്ട് തുടച്ചാല്‍ മതിയാകും.

7.തടി അലമാരകളില്‍ സിലിക്ക സാഷേകള്‍ വച്ചാല്‍ തുണികള്‍ കരിമ്പനടിക്കുന്നത് തടയാം.

8. ഫര്‍ണിച്ചറിന് മുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിക്കുന്നത് നല്ലതല്ല.

9.ഫര്‍ണിച്ചറിലെ പൊടി കളയാന്‍  വാക്വം ക്‌ളീനര്‍ ഉപയോഗിക്കുക.

10. വെള്ളം വീഴുന്ന ഇടങ്ങളില്‍ ഫര്‍ണിച്ചര്‍ ഇടാതിരിക്കുക.

Advertisement