കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു
kERALA NEWS
കോട്ടയത്ത് ഇന്ധനടാങ്കര്‍ ട്രെയിനിന് തീപിടിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 3:12 pm

കോട്ടയം: കോട്ടയത്തിനടുത്ത് മുട്ടമ്പലത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയതോടെ വലിയ അപകടമാണ് ഒഴിവായത്.

പെട്രോളും ഡീസലുമടങ്ങിയ ഇന്ധനങ്ങള്‍ കൊണ്ടുപോകുകയായിരുന്ന ട്രെയിനിനാണ് തീപിടിച്ചത്. ടാങ്കറില്‍ നിന്നും പുറത്തേക്ക് ഒഴുകിയ ഇന്ധനത്തില്‍ നിന്നാണ് തീപിടിത്തമുണ്ടായതതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ധനം പുറത്തേക്ക് ഒഴുകിയതിനെത്തുടര്‍ന്ന് വൈദ്യുതലൈനില്‍ നിന്നുണ്ടായ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.


ALSO READ: ചാരക്കേസ്: നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി


കോട്ടയത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ട്രെയിനിനാണ് തീപിടിത്തമുണ്ടായത്. എല്ലാ ടാങ്കറുകളില്‍ നിന്നും ഇന്ധനം തുളുമ്പുന്നുണ്ടായിരുന്നു.

അതേസമയം പരിശോധന പൂര്‍ത്തിയാകുന്നതിനുമുമ്പ് ട്രെയിന്‍ യാത്ര തുടര്‍ന്നതായാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.