എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് :റാഫേല്‍ നദാല്‍ ഫൈനലില്‍
എഡിറ്റര്‍
Saturday 8th June 2013 8:46am

rafel-nadal

പാരിസ്:  ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ഫൈനലില്‍ റാഫേല്‍ നദാല്‍ ഏട്ടാം തവണയും എത്തി. മാരത്തണ്‍ സെമിയില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചിനെ അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തിലാണ് നദാല്‍ മുട്ടുകുത്തിച്ചത്. സ്‌കോര്‍: 6-4, 3-6, 6-1, 6-7, 9-7.
Ads By Google

കഴിഞ്ഞ വര്‍ഷ പരുക്കിന്റെ പിടിയിലായിരുന്ന നദാല്‍ തിരിച്ചുവരവിനുശേഷം ആദ്യം കളിക്കുന്ന ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റാണിത്.

ഏറെ പ്രതീക്ഷയോടെ മത്സരത്തിനായി ഇറങ്ങിയ ദ്യോക്കോവിച്ചിന്റെ തുടക്കം തന്നെ മോശമായിരുന്നു. ദ്യോക്കോവിച്ചിനെ ആദ്യ സെറ്റില്‍ ഏഴു ഗെയിമുകളില്‍ നദാല്‍ പിന്നിലാക്കി.

രണ്ടാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ദ്യോക്കോവിച്ച് അടുത്ത സെറ്റില്‍ വീണ്ടും നിറം മങ്ങി. വെറും 12 പോയിന്റ് മാത്രമാണ് ദ്യോക്കോവിച്ചിന് നേടാനായത്.

നാലാം സെറ്റില്‍ 6-5നു മുന്നിട്ടു നിന്ന ശേഷം നദാല്‍ ടൈബ്രേക്കറില്‍ കളി കൈവിട്ടു. അത്യന്തം നാടകീയമായിരുന്ന അവസാന സെറ്റില്‍ ദ്യോക്കോവിച്ചിനെ പിന്തള്ളി ലോക മൂന്നാം നമ്പര്‍ താരം ഫൈനലില്‍ ഇടംപിടിക്കുകയായിരുന്നു.

Advertisement