എഡിറ്റര്‍
എഡിറ്റര്‍
ഫ്രഞ്ച് ഓപ്പണ്‍: സൈന നെഹ്‌വാളിന് തോല്‍വി
എഡിറ്റര്‍
Monday 29th October 2012 12:45am

പാരിസ്: ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് സൈന നെഹ്‌വാളിന് ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ തോല്‍വി.
വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്റെ മിന്റാസു മിറ്റാനി 19-21, 11-21നാണ് ഇന്ത്യന്‍ താരത്തെ വീഴ്ത്തിയത്.

Ads By Google

നന്നായി തുടങ്ങിയ സൈന ആദ്യ ഗെയിമില്‍ 6-3 എന്ന വ്യത്യാസത്തില്‍ വരെ മുന്നിട്ടു നിന്നെങ്കിലും 21കാരിയായ മിന്റാസു പതുക്കെ ഇന്ത്യന്‍ താരത്തെ മറികടന്ന് മുന്നേറി.

രണ്ടാം ഗെയിമില്‍ 5-2ന്റെ ലീഡ് നേടിയ ശേഷമായിരുന്നു സൈനയുടെ പിറകോട്ട് പോവല്‍.

കഴിഞ്ഞ ആഴ്ച്ച നടന്ന ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ഫൈനില്‍ ജൂലിയാനയെ തോല്‍പ്പിച്ചായിരുന്നു സൈന കിരീടം ചൂടിയത്.ചൈനീസ് താരം സിയാ ജിയയെ നേരിട്ട സെറ്റുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ജൂലിയാനെ സെമിയില്‍ കടന്നത്.

Advertisement