നിത്യാനന്ദയ്‌ക്കെതിരെ അന്വേഷണവുമായി ഫ്രഞ്ച് സര്‍ക്കാരും; അന്വേഷണം 400,0000 ഡോളര്‍ തട്ടിയെടുത്ത കേസില്‍
World News
നിത്യാനന്ദയ്‌ക്കെതിരെ അന്വേഷണവുമായി ഫ്രഞ്ച് സര്‍ക്കാരും; അന്വേഷണം 400,0000 ഡോളര്‍ തട്ടിയെടുത്ത കേസില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th December 2019, 11:06 pm

പാരീസ്: ഇന്ത്യ വിട്ട ആള്‍ദൈവം നിത്യാനന്ദക്കെതിരെ അന്വേഷണവുമായി ഫ്രഞ്ച് സര്‍ക്കാരും. നിത്യാനന്ദയുടെ ഫ്രഞ്ച് പൗരനായ വിശ്വാസി നല്‍കിയ പരാതിയിലാണ് അന്വേഷണം.

തന്റെ കയ്യില്‍ നിന്ന് 400,0000 ഡോളര്‍ ഗുരുവായ നിത്യാനന്ദ തട്ടിയെടുത്തെന്നാണ് ഫ്രഞ്ച് പൗരന്റെ പരാതി. കുട്ടികളെ തട്ടിക്കൊണ്ടു പോവുകയും അനുയായികളില്‍ നിന്നും പണം പിരിക്കുന്നതിന് വേണ്ടി കുട്ടികളെ അനധികൃതമായി തടഞ്ഞുവെച്ചു എന്ന കുറ്റങ്ങള്‍ ചുമത്തിയാണ് നിത്യാനന്ദയ്‌ക്കെതിരെ ഗുജറാത്ത് പൊലീസ് എഫ്.ഐ.ആര്‍ ചുമത്തിയിരുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒളിവിലായിരിക്കെ തനിക്ക് സ്വന്തമായി രാജ്യമുണ്ടെന്ന് പ്രഖ്യാപിച്ച് നിത്യാനന്ദ രംഗത്തെത്തിയിരുന്നു. കരീബിയന്‍ ദ്വീപ് സമൂഹത്തില്‍ ട്രിനിഡാഡ് ആന്റ് ടുബാഗോയ്ക്ക് സമീപമാണ് നിത്യാനന്ദ പ്രഖ്യാപിച്ച രാജ്യം. കൈലാസം എന്ന പേരും രാജ്യത്തിന്റെ പതാകയും പാസ്പോര്‍ട്ടും നിത്യാനന്ദ തന്നെ പുറത്തിറക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


രാജ്യത്തിന്റെ പുതിയൊരു വെബ്സൈറ്റും നിത്യാനന്ദ പുറത്തിറക്കി. ഭൂമിയിലെ ഏറ്റവും വലിയ ഹിന്ദുരാഷ്ട്രമാണ് തന്റെ രാജ്യമെന്നും നിത്യാനന്ദ വെബ്സൈറ്റുകളില്‍ പറയുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

നിത്യാനന്ദ പുതിയ രാജ്യത്തേക്ക് ആളുകളെ ക്ഷണിച്ചുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രാജ്യം നടത്തിക്കൊണ്ടുപോവാനുള്ള സാമ്പത്തിക സഹായവും ആവശ്യപ്പെടുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ