ഫ്രീ​ഡം ഫു​ഡ് @ ഓ​ൺ​ലൈ​ൻ
Delicious
ഫ്രീ​ഡം ഫു​ഡ് @ ഓ​ൺ​ലൈ​ൻ
ന്യൂസ് ഡെസ്‌ക്
Monday, 5th August 2019, 4:15 pm

ജ​യി​ൽ വി​ഭ​വ​ങ്ങ​ൾ ഇ​നി ഓ​ൺ​ലൈ​നി​ലും ഓ​ർ​ഡ​ർ ചെ​യ്യാം. ജ​യി​ലി​ലെ ഫ്രീ​ഡം ഫു​ഡ് ഫാ​ക്ട​റി​ക​ളി​ല്‍ നി​ര്‍മ്മി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​ണ് ഓ​ണ്‍ലൈ​ന്‍ ശൃം​ഖ​ല വ​ഴി​യും വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍  മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​ത് തു​ട​രും. കു​റ​ഞ്ഞ ചെ​ല​വി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പ്.

ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്താ​ൽ 10 മി​നി​ട്ടി​നു​ള്ളി​ൽ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് ആ​റു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള എ​വി​ടെ​യും ല​ഭ്യ​മാ​കും. വി​യ്യൂ​രി​ല്‍ മാ​ത്ര​മ​ല്ല, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം ജ​യി​ലു​ക​ളി​ല്‍ നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന രു​ചി​ക​ര​വും നി​ല​വാ​ര​വു​മു​ള്ള ഭ​ക്ഷ​ണം ഇ​നി​മു​ത​ല്‍ ഓ​ണ്‍ലൈ​നി​ലൂ​ടെ ഓ​ര്‍ഡ​ര്‍ ചെ​യ്യാം.
സ്വ​കാ​ര്യ ഹോ​ട്ട​ലു​ക​ളെ ക​ട​ത്തി​വെ​ട്ടാ​ൻ പാ​ക​ത്തി​ന് കി​ടി​ല​ൻ വി​ല​യി​ലാ​ണ് വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​വു​ക.
പു​ട്ടും ചി​ക്ക​ൻ തോ​ര​ൻ 88 രൂ​പ​യ്ക്കാ​ണ് ല​ഭ്യ​മാ​കു​ന്ന​ത്. പൊ​റോ​ട്ട​യും ബീ​ഫ് റോ​സ്റ്റും വെ​റും 102 രൂ​പ​യ്ക്കാ​ണ് കി​ട്ടു​ക. ഇ​ത് മാ​ത്ര​മ​ല്ല, ന​ല്ല ഒ​ന്നാ​ന്ത​രം കോ​മ്പോ ഓ​ഫ​റു​ക​ളും ഉ​ണ്ട്.

യൂ​ബ​ർ ഈ​റ്റ്സു​മാ​യി ചേ​ർ​ന്നാ​ണ് ഫു​ഡ് ഫോ​ർ ഫ്രീ​ഡം വി​ഭ​വ​ങ്ങ​ളു​ടെ ആ​ദ്യ ഘ​ട്ട വി​ൽ​പ്പ​ന ന​ട​ക്കു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ൾ ജ​യി​ലി​ലെ രു​ചി​യേ​റി​യ വി​ഭ​വ​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു വ​രു​ന്ന​ത് കൊ​ണ്ട് മ​റ്റ് ഓ​ൺ​ലൈ​ൻ ഭ​ക്ഷ​ണ വി​ത​ര​ണ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ജ​യി​ൽ വ​കു​പ്പ് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.​രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ഭ​ക്ഷ​ണം ഓ​ൺ​ലൈ​നി​ൽ ഓ​ർ​ഡ​ർ ചെ​യ്യാം.