എഡിറ്റര്‍
എഡിറ്റര്‍
ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നല്‍ മോചിതനായി
എഡിറ്റര്‍
Tuesday 12th September 2017 3:37pm


ദുബായ്: യെമനില്‍ നിന്നും ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി മസ്‌കറ്റില്‍ എത്തി. ഒമാന്‍ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


Also Read: ജനറല്‍ സെക്രട്ടറി ‘ജയലളിത’ തന്നെ; ശശികലയെ അണ്ണാ ഡി.എം.കെയില്‍ നിന്നും പുറത്താക്കി


വൈദികനെ ഉടന്‍ കേരളത്തിലെത്തിക്കുമെന്നാണ് വിവരങ്ങള്‍. ഇദ്ദേഹത്തിന്റെ പുതിയ ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്നാല്‍ വാര്‍ത്ത ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. വാര്‍ത്ത പരിശോധിച്ച് വരികയാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു ഐ.എസ് ഭീകരര്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനു ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മരണപ്പെട്ടവരില്‍ സിസ്റ്റര്‍ സിസിലി മിഞ്ജി എന്ന ഇന്ത്യക്കാരിയുമുണ്ടായിരുന്നു.


Dont Miss: താന്‍ പരാജയപ്പെട്ടയാളാണെന്ന് രാഹുല്‍ ഗാന്ധി സമ്മതിച്ചു; വിമര്‍ശനവുമായി സ്മൃതി ഇറാനി


പിന്നീട് ഫാ.ടോമിനെ വിട്ടുതരണമെങ്കില്‍ വന്‍ തുക മോചനദ്രവ്യം നല്‍കണമെന്ന് ഭീകരര്‍ ആവശ്യപ്പെട്ടിരുന്നു. ഫാദറിന്റെ വീഡിയോയും ഭീകരര്‍ പുറത്ത് വിട്ടിരുന്നു. ക്രിസ്മസ് ദിനത്തില്‍ യൂട്യൂബിലായിരുന്നു വീഡിയോ പുറത്ത് വന്നിരുന്നത്.

Advertisement