എഡിറ്റര്‍
എഡിറ്റര്‍
ഇനി മരണക്കളി; ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്നു മുതല്‍; ആശങ്കയോടെ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂം
എഡിറ്റര്‍
Saturday 25th March 2017 8:36am

ധര്‍മശാല: ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റിന് ഇന്ന് ധര്‍മശാലയില്‍ ടോസ് വീഴും. ഇന്ത്യന്‍ ഡ്രസിങ് റൂമില്‍ ആശങ്കയുടെ കാര്‍മേഘം ഇനിയും വിട്ടാഴിഞ്ഞിട്ടില്ല. 1-1 എന്ന നിലയിലുള്ള പരമ്പരയില്‍ ഇരു ടീമും ജയത്തിനായി മരണക്കളിക്കിറങ്ങുേമ്പാള്‍ ആതിഥേയരെ നയിക്കാന്‍ വിരാട് കോഹ്ലി ഉണ്ടാവുമോ എന്നുറപ്പില്ലാത്തതാണ് ഇന്ത്യന്‍ ക്യാമ്പിനെ ആശങ്കയിലാക്കുന്നത്. പേസ് ബൗളര്‍ ഇശാന്ത് ശര്‍മക്ക് പകരം മുഹമ്മദ് ഷമി കളിക്കുമെന്ന് വ്യക്തമായി.

പരിക്കേറ്റ ക്യാപ്‌റ്റെന്റ കാര്യം ഇന്ന് രാവിലത്തെ പരിശോധനക്കുശേഷമേ ഉറപ്പിക്കാനാവൂ. എങ്കിലും കരുതലായി ശ്രേയസ് അയ്യറെ വെള്ളിയാഴ്ച വൈകുന്നേരം ഔദ്യോഗികമായി ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്. കോഹ്ലി ഇല്ലെങ്കില്‍ അജിന്‍ക്യാ രഹാനെക്കാവും നായകന്റെ റോള്‍.

ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ പരമ്പര വിജയം കൊയ്ത ഇന്ത്യക്ക് കുതിപ്പുതുടരാന്‍ വെള്ളിയാഴ്ച മുതല്‍ മരണക്കളിതന്നെ പരിഹാരം. പുണെയില്‍ ഓസീസിനും ബംഗളൂരുവില്‍ ഇന്ത്യക്കുമായിരുന്നു ജയം. റാഞ്ചിയില്‍ സമനിലയിലും പിരിഞ്ഞതോടെ ധര്‍മശാല ഇരുവരുടെയും ധര്‍മസമരവേദിയായി.


Also Read: ശിവേസന എം.പി വിമാനത്തില്‍ ചെരുപ്പൂരി അടിച്ചത് മലയാളി ഉദ്യോഗസ്ഥനെ


അതേസമയം ഓസ്‌ട്രേലിയ ആത്മവിശ്വാസത്തിലാണ്. ധര്‍മശാലയില്‍ തന്റെ ടീം പൂര്‍ണ സജ്ജരാണെന്ന് സ്മിത്ത് വാര്‍ത്താസേമ്മളനത്തില്‍ ആവര്‍ത്തിക്കുന്നു. മൂന്നു മത്സരത്തിലും സ്ഥിരത പുലര്‍ത്തിയ ക്യാപ്റ്റനു പുറമെ, റാഞ്ചി ടെസ്റ്റില്‍ തോല്‍വിയില്‍ നിന്നും ടീമിനെ രക്ഷിച്ച പീറ്റര്‍ ഹാന്‍സ്‌കോമ്പും ഷോണ്‍ മാര്‍ഷും പകരക്കാരനായി എത്തി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ മാക്‌സ്വെല്ലും ഉള്‍പ്പെടെ ഓസീസ് നിര പൂര്‍ണ ശക്തരാണ്.

വിവാദങ്ങള്‍ തീര്‍ത്ത അന്തരീക്ഷത്തില്‍ വിജയം ഇരു ടീമുകള്‍ക്കും ഒരുപോലെ അനിവാര്യമാണ്. അതുകൊണ്ടു തന്നെ ധര്‍മ്മശാലയിലെ തണുത്ത കാറ്റിനുപോലും മത്സരത്തിന്റെ തീയണയ്ക്കാന്‍ സാധിക്കില്ലെന്നുറപ്പ്.

Advertisement