എഡിറ്റര്‍
എഡിറ്റര്‍
നിക്കോണ്‍ കൂള്‍പിക്‌സ്
എഡിറ്റര്‍
Tuesday 5th March 2013 10:49am

ന്യൂദല്‍ഹി: നിക്കോണ്‍ കൂള്‍പിക്‌സ് ഏറ്റവും പുതിയ മോഡല്‍ വിപണിയില്‍. ഉന്നത നിലവാരമുള്ള ഫോട്ടോകളും എച്ച്.ഡി വീഡിയോയുമാണ് നിര്‍മാതാക്കള്‍ പുതിയ മോഡലിലൂടെ വാഗ്ദാനം ചെയ്യുന്നത്.

Ads By Google

എല്‍820, എല്‍28, എല്‍27 എസ്2700 എന്നീ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. ഹൈ പവര്‍ സൂം ലെന്‍സ്, വിആര്‍ ഫംഗ്ഷന്‍ എന്നിവയാണ് എല്‍820 യുടെ പ്രധാന സവിശേഷതകള്‍.

കറുപ്പ്, ചുവപ്പ്, നീല എന്നീ നിറങ്ങളില്‍ ഈ മോഡല്‍ ലഭ്യമാണ്. 15,450 രൂപയാണ് ഇതിന്റെ വില.

സിസിഡി സെന്‍സറോടുകൂടിയാണ് എല്‍28 എത്തുന്നത്. മൂന്ന് ഇഞ്ച്, ടി.എഫ്.ടി എല്‍.സി.ഡി മോണിറ്ററും ഈ മോഡലിനുണ്ട്. സില്‍വര്‍, കറുപ്പ്, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളിലാണ് എല്‍28 എത്തുന്നത്. 5950 രൂപയാണ് ഇതിന്റെ വില.

2.7 ഇഞ്ച് ടിഎഫ്ടി എല്‍സിഡി മോണിറ്ററോടുകൂടിയെത്തുന്ന എല്‍27 ന് എച്ച്ഡി മൂവീ റെക്കോര്‍ഡിങ് ഓപ്ഷനുമുണ്ട്. സില്‍വര്‍, കറുപ്പ്, ചുവപ്പ്, വെള്ള, എന്നീ നിറങ്ങളിലെത്തുന്ന ക്യാമറയുടെ വില 4,990 രൂപയാണ്.

ഈ ശ്രേണിയിലെ മറ്റൊരു മോഡലായ എസ്2700 ന് 6x ഒപ്റ്റിക്കല്‍ സൂം നിക്കോര്‍ ലെന്‍സ്, ഓട്ടോമാറ്റിക് ഷൂട്ടിങ് ഫംഗ്ഷന്‍ എന്നീ പ്രത്യേകതകളുണ്ട്. ഇതില്‍ ആറ് തരം സീന്‍ ഓട്ടോ സെലക്ടര്‍ മോഡ് ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. 6450 രൂപ വിലയുള്ള ഈ മോഡല്‍ സില്‍വര്‍, കറുപ്പ്, ചുവപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്.

Advertisement