മുന്‍കേന്ദ്രമന്ത്രി സുഖ് റാം കോണ്‍ഗ്രസില്‍ ചേര്‍ന്നു
national news
മുന്‍കേന്ദ്രമന്ത്രി സുഖ് റാം കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 6:00 pm

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ടെലകോം മന്ത്രി സുഖ്‌റാമും ചെറുമകന്‍ ആശ്രയ് ശര്‍മ്മയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച എ.ഐ.സി.സി ആസ്ഥാനത്ത് രാഹുല്‍ ഗാന്ധിയെ കണ്ട ശേഷമാണ് പ്രഖ്യാപനം.

ഹിമാചലില്‍ ബി.ജെ.പി മന്ത്രിസഭയിലെ ക്യാബിനറ്റ് മന്ത്രി അനില്‍ ശര്‍മ്മയുടെ മകനാണ് ആശ്രയ്. മണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കണമെന്ന് ആശ്രയ് ആവശ്യപ്പെട്ടിരുന്നെങ്കിലും സിറ്റിങ് എം.പിയായ രാമസ്വരൂപ് ശര്‍മ്മയെ ബി.ജെ.പി വീണ്ടും നോമിനേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ബി.ജെ.പി വിട്ടത്.

അനില്‍ ശര്‍മ്മയും നേരത്തെ കോണ്‍ഗ്രസുകാരനായിരുന്നു. 2012-17 കാലത്ത് വീരഭദ്ര സിങ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അനില്‍ ശര്‍മ്മ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.

മണ്ഡിയില്‍ മകന് ആശ്രയ് മത്സരിക്കുകയാണെങ്കില്‍ അനില്‍ ശര്‍മ്മ വീണ്ടും കോണ്‍ഗ്രസില്‍ എത്തുമോയെന്നത് വ്യക്തമല്ല.