എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മന്ത്രി കെ. നാരായണ കുറുപ്പ് അന്തരിച്ചു
എഡിറ്റര്‍
Wednesday 26th June 2013 2:25pm

k.-narayana-kurup

കോട്ടയം:  മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ നാരായണ കുറുപ്പ്  അന്തരിച്ചു. ഏറെ നാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Ads By Google

ഡെപ്യൂട്ടി സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുണാകരന്‍, ആന്റണി, പി.കെ.വി എന്നീ മന്ത്രിസഭകളിലും അംഗമായിരുന്നു. കാഞ്ഞിരപ്പള്ളി എം.എല്‍.എ എം. ജയരാജന്‍ മകനാണ്.

ഒരാഴ്ച്ച മുമ്പ് പനിയെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ വെച്ച് തന്നെയാണ് അന്ത്യം സംഭവിച്ചിരിക്കുന്നത്.

1927 ഒക്‌ടോബര്‍ 23ന് കറുകച്ചാലിലായിരുന്നു നാരായണന്‍ കുട്ടിയുടെ ജനനം. പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 1954ല്‍ തിരുക്കൊച്ചിയില്‍ നിന്ന് വിജയിച്ചാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്.

1963ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നിയമസഭയിലെത്തുകയും 1964ല്‍ കേരളാ കോണ്‍ഗ്രസ് രൂപീകരണത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. 1980 ല്‍ കേരളാ കോണ്‍ഗ്രസ് വിട്ടെങ്കിലും പിന്നീട് പാര്‍ട്ടിയില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു.

1977 മുതല്‍ 1979 വരെ ഗതാഗത മന്ത്രിയും 1991 മുതല്‍ 1996 വരെ ഡെപ്യൂട്ടി സ്പീക്കറായി സേവനമനുഷ്ഠിച്ചു. 2006 മുതല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.

ലീലാ ദേവിയാണ് ഭാര്യ. ജയരാജ് എം.എല്‍.എയെ കൂടാതെ ഏഴ് മക്കളുണ്ട്.

Advertisement