പ്രായമായ റോണോയെ സ്ക്വാഡിൽ ഉൾപ്പെടുത്തി പോർച്ചു​ഗൽ എന്താണുദ്ദേശിക്കുന്നത്; മുൻ താരം
Football
പ്രായമായ റോണോയെ സ്ക്വാഡിൽ ഉൾപ്പെടുത്തി പോർച്ചു​ഗൽ എന്താണുദ്ദേശിക്കുന്നത്; മുൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 13th November 2022, 12:08 pm

ലോകം കാത്തിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് ഇനി ഒരാഴ്ച കൂടി. ഖത്തർ ലോകകപ്പിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഫുട്‌ബോൾ ലോകം. ഇതിനകം ഒട്ടുമിക്ക ടീമുകളും തങ്ങളുടെ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ച് കഴിഞ്ഞു.

റൊണാൾഡോ നായകനായെത്തുന്ന പോർച്ചുഗൽ ടീമിന്റെ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ പ്രൊഫഷണൽ ഫുട്‌ബോളറും നിലവിൽ ഇന്റെരിമിന്റെ കോച്ചുമായ സ്റ്റീവ് ഡേവിസ്.

”ലോകകപ്പ് ഫേവറിറ്റുകളിൽ ഒന്നായ പോർച്ചുഗലിനെ പോലൊരു ടീം എന്തിനാണ് റൊണാൾഡോയെ പോലൊരു താരത്തെ സ്‌ക്വാഡിലുൾപ്പെടുത്തിയത്.

ഒരു പക്ഷേ ടീമിൽ പ്രായമായവരെയും ചെറുപ്പക്കാരെയും ഉൾപ്പെടുത്തി ബാലൻസ് ചെയ്യാനായിരിക്കും കോച്ച് ശ്രമിച്ചിട്ടുണ്ടാവുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്.,’ സ്റ്റീവ് ഡേവസ് പറഞ്ഞു.

And he keeps scoring 🔥

Mais um ⚽️ para @joaofelix70 🇵🇹 pic.twitter.com/9zvRRG8Pm8

— bwin_pt (@bwin_portugal) November 12, 2022

2006 ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച റൊണാൾഡോയുടെ അഞ്ചാമത്തെ വേൾഡ് കപ്പ് ടൂർണമെന്റാണ് ഖത്തറിൽ അരങ്ങേറാനിരിക്കുന്നത്. ഇതുവരെ പങ്കെടുത്ത 17 കളികളിൽ ഏഴ് ഗോളും രണ്ട് അസിസ്റ്റുകളുമാണ് താരം നേടിയത്.

അതേസമയം ഇത് റൊണാൾഡോയുടെ അവസാന ലോകകപ്പായിരിക്കുമെന്നും സൂചനയുണ്ട്. താരം ഈ വിഷയത്തിൽ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല.

Content Highlights: Former footballer Steve Davis criticizes team Portugal