എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമബംഗാളില്‍ മുന്‍ എം.എല്‍.എ വെടിയേറ്റു മരിച്ചു
എഡിറ്റര്‍
Sunday 9th June 2013 12:13pm

kolkkatha1ബുര്‍ദ്‌വാന്‍: പശ്ചിമബംഗാളിലെ സി.പി.ഐ.എം മുന്‍ എം.എല്‍.എ ദിലീപ് സര്‍ക്കാര്‍ (65) അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. അസാന്‍സോള്‍ മേഖലയിലാണ് സംഭവം.

Ads By Google

പ്രഭാതസവാരിക്കിറങ്ങിയ ദിലീപിനുനേരെ ബൈക്കിലെത്തിയ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ഇദ്ദേഹത്തിനൊപ്പം മറ്റാരുമില്ലായിരുന്നു.

വെടിയേറ്റ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബുര്‍ദ്‌വാന്‍ ജില്ലയിലെ ബര്‍ബാനി മണ്ഡലത്തെയാണ് ദിലീപ് സര്‍ക്കാര്‍ പ്രതിനിധീകരിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കെസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement