എഡിറ്റര്‍
എഡിറ്റര്‍
ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച് ബി.ജെ.പി നേതാവ്
എഡിറ്റര്‍
Saturday 12th August 2017 4:11pm

താനെ: മഹാരാഷ്ട്രയില്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന്റെ പേരില്‍ വാഹനം തടഞ്ഞുനിര്‍ത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത് ബി.ജെ.പിയുടെ മുന്‍ കോര്‍പ്പറേറ്റര്‍. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെയാണ് ബി.ജെ.പിയുടെ മുന്‍കോര്‍പ്പറേറ്റായ ഷക്കീര്‍ ചൗധരിയുടെ മകന്‍ പുനീത് കാറില്‍ അമിത വേഗതയില്‍ വന്നത്. തുടര്‍ന്ന് പൊലീസ് ഡ്രൈവിങ് ലൈസന്‍സ് ആവശ്യപ്പെടുകയായിരുന്നു.


Dont Miss പുതിയ നോട്ടുകളുടെ അച്ചടിക്കായി ബീഫ് കൊഴുപ്പ് തന്നെ ഉയോഗിക്കും; ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്ന് ബ്രിട്ടീഷ് ഫെഡറല്‍ ബാങ്ക്


എന്നാല്‍ ഇയാളുടെ കൈയില്‍ ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പൊലീസ് പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍ പുനീത് ഫോണില്‍ പിതാവും ബി.ജെ.പി നേതാവുമായ ഷക്കീര്‍ ചൗധരിയെ വിളിച്ചുവരുത്തുകയായിരുന്നു.

തുടര്‍ന്ന് സ്ഥലത്തെത്തിയ ഇയാള്‍ താന്‍ ബി.ജെ.പി നേതാവാണെന്നും മകനെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന്റെ പേരില്‍ കേസെടുക്കാതെ പറ്റില്ലെന്ന് പൊലീസും നിലപാടെടുത്തു.

ഇതോടെ ഇയാളെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിക്കുകയായിരുന്നു. ട്രാഫിക് വാര്‍ഡനേയും ഇയാള്‍ മര്‍ദ്ദിച്ചു. ദോമ്പിവിലി മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മര്‍ദ്ദിച്ചത്.

ഇയാള്‍ക്കെതെരെ ഐ.പി.സി സെക്ഷന്‍ 353 പ്രകാരവും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് സെക്ഷന്‍ 332 പ്രകാരവും, സെക്ഷന്‍ 504, 506 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

Advertisement