കളി നിരീക്ഷിക്കാന്‍ ഇനി ഡീനില്ല; ഡീന്‍ ജോണ്‍സ് അന്തരിച്ചു
Obituary
കളി നിരീക്ഷിക്കാന്‍ ഇനി ഡീനില്ല; ഡീന്‍ ജോണ്‍സ് അന്തരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 24th September 2020, 4:11 pm

മുംബൈ: ആസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം.

ഹൃദയാഘാതമാണ് മരണകാരണം. ഐ.പി.എല്‍ കമന്ററിയ്ക്കായി ഇന്ത്യയിലെത്തിയതായിരുന്നു ഡീന്‍ ജോണ്‍സ്.

52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും ആസ്‌ട്രേലിയ്ക്കായി കളിച്ചിട്ടുണ്ട്. 1984 മുതല്‍ 1992 വരെ ക്രിക്കറ്റില്‍ സജീവമായിരുന്നു.

ടെസ്റ്റില്‍ 11 സെഞ്ച്വറിയും 14 അര്‍ധസെഞ്ച്വറിയുമടക്കം 3631 റണ്‍സും ഏകദിനത്തില്‍ ഏഴ് സെഞ്ച്വറിയും 46 അര്‍ധസെഞ്ച്വറിയുമടക്കം 6068 റണ്‍സും നേടിയിട്ടുണ്ട്.

അലന്‍ ബോര്‍ഡര്‍ നയിച്ച ഓസീസ് ടീമിന്റെ വിശ്വസ്ത ബാറ്റ്‌സ്മാനായിരുന്നു ഡീന്‍.

വിരമിച്ചതിന് ശേഷം ക്രിക്കറ്റ് നിരീക്ഷകന്റെ റോളിലേക്ക് ചുവടുമാറ്റിയ ഡീന്‍ കമന്ററി ബോക്‌സുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. എന്‍.ഡി.ടി.വിയിലെ പ്രൊഫ് ഡീനോ എന്ന പരിപാടി മികച്ച ജനപ്രീതി നേടിയിരുന്നു.

ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിന് മുന്‍പ് വിലയിരുത്തലുമായി ഡീന്‍ എത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former Australia cricketer Dean Jones, in Mumbai for IPL commentary