ഫുട്‌ബോളിന് മറ്റൊരു നഷ്ടം കൂടി; അര്‍ജന്റീനിയന്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു
Sports
ഫുട്‌ബോളിന് മറ്റൊരു നഷ്ടം കൂടി; അര്‍ജന്റീനിയന്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th December 2020, 7:45 am

അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു. 66 വയസായിരുന്നു. അര്‍ജന്റീന  2014ലെ ലോകകപ്പ്  ഫൈനലിലെത്തിയത് സാബെല്ലയുടെ നേതൃത്വത്തിലുള്ള പരിശീലനത്തിലൂടെയായിരുന്നു.

അര്‍ജന്റനീയന്‍ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മരണത്തിന് തൊട്ടുപിന്നാലെയാണ് അര്‍ജന്റീനിയന്‍ ആരാധകരെ വീണ്ടും ദുഃഖത്തിലാഴ്ത്തി സാബെല്ലയുടെ മരണവാര്‍ത്തയും വരുന്നത്. 1980ല്‍ മറഡോണയും സാബെല്ലയും അര്‍ജന്റീനയക്ക് വേണ്ടി ഒരുമിച്ച് കളിച്ചിരുന്നു.

ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു സാബെല്ലയുടെ മരണം. 2020ല്‍ ഫുട്‌ബോളിനേറ്റ മറ്റൊരു നഷ്ടമാണ് സാബെല്ലയുടെ വിയോഗമെന്ന് അദ്ദേഹത്തിന്റെ ടീം മേറ്റും മുന്‍ ഗോള്‍കീപ്പറുമായ ഉബാള്‍ഡോ ഫില്ലോള്‍ പറഞ്ഞു. അര്‍ജന്റീനയെ ലോകകപ്പ് ഉയര്‍ത്താന്‍ സഹായിച്ച മികച്ച കോച്ചുകൂടിയായിരുന്നു അദ്ദേഹമെന്നും ഉബാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former Argentina coach Alejandro Sabella dies aged 66