എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിക്ക് വോട്ട് തേടി അശ്ലീല വീഡിയോ വിവാദത്തില്‍ രാജി വെച്ച എ.എ.പി മന്ത്രിയും; വിവാദമായപ്പോള്‍ പ്രചരണ രംഗത്ത് നിന്നു നീക്കി ബി.ജെ.പി തടിതപ്പി
എഡിറ്റര്‍
Monday 17th April 2017 2:06pm


ന്യൂദല്‍ഹി: അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് രാജിവെച്ച മുന്‍ എ.എ.പി മന്ത്രി ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍. വിവാദ വീഡിയോയെത്തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി മന്ത്രിസഭയില്‍ നിന്ന് കെജ്‌രിവാള്‍ പുറത്താക്കിയ സന്ദീപ് കുമാറാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കായ് രംഗത്തെത്തിയത്.


Also read 2017ല്‍ ലോകത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയെ കണ്ടെത്താനുള്ള ടൈം റീഡേഴ്‌സ് പോളില്‍ മോദിയ്ക്ക് കിട്ടിയത് 0% വോട്ട്


മുന്‍ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി സന്ദീപ് കുമാര്‍ ആണ് ദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നരേലയിലെ ബി.ജെ.പി സ്ഥാനാര്‍ഥി സവിത ഖത്രിക്കുവേണ്ടിയാണ് സന്ദീപ് കുമാര്‍ പ്രചരണത്തിനിറങ്ങിയത്. സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് തന്റെ സുഹൃത്താണെന്നും അതാണ് താന്‍ പ്രരണത്തിനിറങ്ങിയതെന്നുമാണ് സന്ദീപ് കുമാര്‍ പറയുന്നത്.

വിവാദങ്ങളെത്തുടര്‍ന്ന് എ.എ.പിയില്‍ നിന്ന് പുറത്താക്കപ്പെട്ട വ്യക്തി ബി.ജെ.പിക്കായ് പ്രചരണ രംഗത്ത് ഇറങ്ങിയത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. സന്ദീപ് കുമാറും ഒരു സ്ത്രീയും ചേര്‍ന്ന ദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് 2016ലാണ് മുഖ്യമന്ത്രി കെജ്രിവാള്‍ ഇദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്തത്.

പ്രചരണ വേളയില്‍ എ.എ.പിക്കും അരവിന്ദ് കെജ്രിവാളിനും എതിരെ രൂക്ഷ വിമര്‍ശനമാണ് സന്ദീപ് കുമാര്‍ നടത്തിയത്. ദല്‍ഹിയിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണ് കെജ്രിവാള്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജാതിരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണ് എ.എ.പിയെന്നും അദ്ദേഹം ആരോപിച്ചു.

സന്ദീപിന്റെ പ്രചരണം വിവാദമായപ്പോള്‍ വിഷയത്തില്‍ വിശദീകരണവുമായ് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. തങ്ങള്‍ക്കുവേണ്ടി വോട്ടഭ്യര്‍ഥിക്കാന്‍ സന്ദീപ് കുമാറിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ബി.ജെ.പി പറഞ്ഞത്. പ്രചരണ രംഗത്തുനിന്ന് അദ്ദേഹത്തെ മാറ്റിയതായും ബി.ജെ.പി വക്താവ് വ്യക്തമാക്കി.

Advertisement