എ.എ.പിയില്‍ നിന്നും രാജിവെച്ച സുഖ്പാല്‍ സിംഗ് ഖൈറ പുതിയ പാര്‍ട്ടി രൂപീകരിച്ചു
national news
എ.എ.പിയില്‍ നിന്നും രാജിവെച്ച സുഖ്പാല്‍ സിംഗ് ഖൈറ പുതിയ പാര്‍ട്ടി രൂപീകരിച്ചു
ന്യൂസ് ഡെസ്‌ക്
Tuesday, 8th January 2019, 3:26 pm

ന്യുദല്‍ഹി: ആം ആദ്മി പാര്‍ട്ടി (എ.എ.പി) മുന്‍ നേതാവ് സുഖ്പാല്‍ സിംഗ് ഖൈറ “പഞ്ചാബ് എക്ത പാര്‍ട്ടി “എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിയ്ക്കും ശിരോമണി അകാലിദളിനുമെതിരെ ജനങ്ങളെ അണിനിരത്തുമെന്ന് ഖൈറ അറിയിച്ചു.

ഞായറാഴ്ച്ചയാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും ഖൈറ രാജി വച്ചത്.

ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ “സ്വേച്ഛാധിപത്യ മനോഭാവമുള്ളയാള്‍” എന്ന് പരാമര്‍ശിച്ചുകൊണ്ടാണ് ഖൈറ ഞായറാഴ്ച പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെച്ചത്.

ALSO READ: ആത്മാര്‍ത്ഥതയില്ലാത്ത തെരഞ്ഞെടുപ്പ് തന്ത്രം; സാമ്പത്തിക സംവരണത്തിനെതിരെ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ

“അണ്ണാ ഹസാരെയുടെ ആശയങ്ങളില്‍ നിന്നും തത്വങ്ങളില്‍ നിന്നും പാര്‍ട്ടി പൂര്‍ണമായും വ്യതിചലിച്ചതിനാല്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്,- ഖൈറ പറഞ്ഞു.

കന്‍വര്‍ സന്ധു, നസര്‍ സിംഗ് മാന്‍ഷാഹിയ, മാസ്റ്റര്‍ ബല്‍ദേവ് സിംഗ്, പിര്‍മാല്‍ സിംഗ്, ജഗ്ദേവ് കാമലു, ജഗേജ് ഇവോവാള്‍ തുടങ്ങി ആറ് എം.എല്‍.എമാര്‍ പുതിയ പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ടിയുടെ ഭാഗമായ ഈ നിയമസഭാംഗങ്ങള്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ ഇതിലേക്ക് മാറുകയായിരുന്നു.

WATCH THIS VIDEO: