എഡിറ്റര്‍
എഡിറ്റര്‍
മന്ത്രി സ്ഥാനം സംരക്ഷിക്കാന്‍ അമ്പത് കോടിയുടെ നഷ്ടപരിഹാരം യാമിനിക്ക്
എഡിറ്റര്‍
Tuesday 12th March 2013 9:00am

തിരുവനന്തപുരം:കെ.ബി ഗണേഷ്‌കുമാറിന്റെ മന്ത്രി സ്ഥാനം സംരക്ഷിക്കാന്‍ യാമിനിക്ക് അമ്പത് കോടി രൂപയും, പകുതി സ്വത്തും നല്‍കാന്‍ തീരുമാനം. ഇതോടെ ഗണേഷ് യാമിനി തര്‍ക്കം അവസാനിപ്പിച്ച് വിവാഹ മോചനം നേടാന്‍ ഇരുവരും തീരുമാനിച്ചു.

Ads By Google

50 കോടി രൂപയോ, ഗണേഷിന്റെ പകുതി സ്വത്തോ, തനിക്കും കുട്ടികള്‍ക്കും ജീവനാംശം നല്‍കണമെന്നാണ് യാമിനി ഗണേഷിനോട് ആവശ്യപ്പെട്ടിരുന്നത്. അല്ലാത്ത പക്ഷം  താന്‍ കോടതിയെ സമീപിക്കുകയും ഗാര്‍ഹിക പീഡനത്തിന് കേസ് കൊടുക്കുമെന്നും യാമിനി പറഞ്ഞിരുന്നു.

ഒടുവില്‍ ഗണേഷ് യാമിനിയുടെ ആവശ്യത്തിന് വഴങ്ങിയപ്പോഴാണ് തര്‍ക്കം അവസാനിപ്പിച്ച് പിരിയാന്‍ ഇവര്‍ തീരുമാനിച്ചത്.

ഗണേഷ് കുമാര്‍ ഈ ഒത്ത് തീര്‍പ്പിന് വഴങ്ങിയിരുന്നില്ലെങ്കില്‍ അദ്ദേഹത്തിന് മന്ത്രി സ്ഥാനം തന്നെ രാജിവെക്കേണ്ടി വരുമായിരുന്നു.

2001 ല്‍ വിവാഹമോചനത്തിന്റെ വക്കില്‍ നിന്നാണ് ഗണേഷും, യാമിനിയും ഒന്നിച്ച് മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. അന്ന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങിനില്‍ക്കുമ്പോള്‍ ഭിന്നത പരിഹരിച്ച് ഒരുമിച്ച് ജീവിക്കാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

അവിഹിത ബന്ധം ആരോപിച്ച് സംസ്ഥാനത്തെ ഒരു മന്ത്രിയെ കാമുകിയുടെ ഭര്‍ത്താവ് ഔദ്യോഗിക വസതിയില്‍ കയറി മര്‍ദിച്ചുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു.

ഈ മന്ത്രി ഗണേഷ് കുമാറാണെന്നാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് ആരോപിച്ചിരിക്കുന്നത്. അടി കിട്ടിയത് ഗണേഷിന് തന്നെയെന്ന് തനിക്ക് ബോധ്യമുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

മന്ത്രി കെ.ബി ഗണേഷ് കുമാറിനെ കാമുകിയുടെ ഭര്‍ത്താവ് തല്ലിയെന്ന വിവാദമുണ്ടായതിനെ തുടര്‍ന്ന് തന്നെ ഗണേഷ് കുമാര്‍ മര്‍ദിച്ചിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യ യാമിനി തങ്കച്ചി പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് യാമിനി ഇക്കാര്യം പറഞ്ഞത്. ഗണേഷില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ശാരീരിക പീഡനങ്ങളെക്കുറിച്ചും യാമിനി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

മന്ത്രി കെ.ബി. ഗണേഷ് കുമാറില്‍ നിന്നു വിവാഹമോചനം വേണമെന്നും ഗണേഷിനെതിരായ പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും യാമിനി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അറിയിച്ചിരുന്നു.

എന്നാല്‍ യാമിനി തനിക്ക് പരാതി നല്‍കിയെന്നത് മാധ്യമ സൃഷ്ടി യാണെന്ന്  ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.

അതേസമയം ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

പാര്‍ട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിഷയത്തില്‍ പിളളയുടെ ഭാഗത്തു നിന്നുണ്ടായ നിലപാട് സ്വാഗതാര്‍ഹമാണെന്നും, താന്‍ പാര്‍ട്ടിയുടെ അധീനതയിലാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു.

ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വിധേയനാകാന്‍ തയ്യാറായാല്‍ അദ്ദേഹത്തെ മന്ത്രിയായി നിലനിര്‍ത്തുമെന്നു ബാലകൃഷ്ണപ്പിള്ള പറഞ്ഞിരുന്നു.

ഏത് വിധേനയും യു.ഡി.എഫ് മന്ത്രി സഭ വീഴാതിരിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും ഗണേഷ്‌കുമാറിന്റെ കാര്യത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി തന്നെ നിന്നു.

സ്ത്രീ വിഷയമായതിനാല്‍ തന്നെ വളരെ കരുതിയാണ് കോണ്‍ഗ്രസ്സ് നേതൃത്വം ഇതിനെതിരെ  പ്രതികരിച്ചത്.

ഗണേഷിനെതിരെ നടന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഗണേഷിന്റെ പിതാവും കേരളാ കോണ്‍ഗ്രസ്സ് നേതാവുമായ ആര്‍.ബാലകൃഷ്ണപിള്ളയുമായി യാമിനി തങ്കച്ചി കൂടികാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടികാഴ്ച സംബന്ധിച്ച കാര്യങ്ങള്‍ ഇവര്‍ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

Advertisement