എഡിറ്റര്‍
എഡിറ്റര്‍
വനം വകുപ്പിനെ അഴിമതി മുക്തമാക്കും: കെ.ബി ഗണേഷ് കുമാര്‍
എഡിറ്റര്‍
Sunday 28th October 2012 6:47am

KB Ganesh Kumar against R Balakrishnapillai

കൊല്ലം: വനം വകുപ്പിനെ അഴിമതിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തമാക്കുമെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിലൂടെ അഴിമതി അവസാനിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും.

Ads By Google

പരിസ്ഥിതി സൗഹൃദ പദ്ധതികളിലൂടെ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. കടശേരിയില്‍ നിന്ന് ശബരിജലത്തിന്റെ ഉത്പാദനം ആറ് മാസത്തിനുള്ളില്‍ തുടങ്ങാന്‍ കഴിയും. ശബരിജലത്തിന്റെ വിപണനത്തിനുള്ള മാര്‍ക്കറ്റിങ് പദ്ധതി തയാറായിട്ടുണ്ട്.

രണ്ടാം ഘട്ടമായി കുപ്പി ഉണ്ടാക്കുന്ന പ്ലാന്റ് കടശേരിയില്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ശബരിജല പദ്ധതിക്ക് സമാന്തരമായി കടശേരിയില്‍ 17.5 ഹെക്ടറില്‍ വന ദീപ്തി പദ്ധതിയിലൂടെ സ്വാഭാവിക വനം വച്ച് പിടിപ്പിക്കും.  നൂറ് കണക്കിന് മഴക്കുഴികളാണ് ഇവിടെ നിര്‍മിക്കുന്നത്.

കേരളത്തിലെ കാടുകളില്‍ തടയണകളും മഴക്കുഴികളും നിര്‍മിക്കുന്നതിനുള്ള 500 കോടി രൂപയുടെ പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതിയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പുറക്കാട് ഗാന്ധി സ്മൃതിവനം പദ്ധതിയുടെ പണി നാല്‍പ്പത് ദിവസത്തിനകം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വനം വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ വയനാട്ടിലെ കമ്പമനയിലും കുറുവ ദ്വീപിലും റിസോര്‍ട്ടുകള്‍ നിര്‍മിക്കും. പൂര്‍ണമായും മണ്ണില്‍ തീര്‍ക്കുന്ന ഈ റിസോര്‍ട്ടുകള്‍ ആദിവാസികളായിരിക്കും നിര്‍മിക്കുക എന്നും മന്ത്രി അറിയിച്ചു.

Advertisement