എഡിറ്റര്‍
എഡിറ്റര്‍
ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം: ഹരജി തള്ളി
എഡിറ്റര്‍
Monday 15th October 2012 2:50pm

ന്യൂദല്‍ഹി: ചില്ലറ വ്യാപാര രംഗത്ത് നേരിട്ടുള്ള വിദേശ നിക്ഷേപം കൊണ്ടുവരുന്നത് തടയണമെന്ന ഹരജി സുപ്രീം കോടതി തള്ളി. ചില്ലറ വ്യാപാര രംഗത്ത് എഫ്.ഡി.ഐ കൊണ്ടു വരുന്നതിനെതിരെ അഡ്വ. മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹരജി നല്‍ികിയത്.

Ads By Google

എഫ്.ഡി.ഐ നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ക്ക് നിയമ പരിരക്ഷയുടെ കുറവുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

എഫ്.ഡി.ഐ നടപ്പാക്കുന്നതിന് റിസര്‍വ്വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്ന നിയമ ഭേദഗതി നവംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വാള്‍മാര്‍ട്ട് ഉള്‍പ്പടെയുള്ള വന്‍കിട വിദേശ കമ്പികള്‍ക്ക് ഇന്ത്യയില്‍ 51ശതമാനം ചില്ലറ വ്യാപാര അനുമതി നല്‍കി കൊണ്ട് കഴിഞ്ഞ സെപ്തംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്.

ഇതില്‍ പ്രതിഷേധിച്ചാണ് യുപി.എയിലെ പ്രധാന ഘടക കക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് യു.പി.എ വിട്ടത്.

Advertisement