എഡിറ്റര്‍
എഡിറ്റര്‍
കാശ്മീരി ഫുട്‌ബോള്‍ താരം ലഷ്‌കര്‍ ഇ ത്വയിബയില്‍ ചേര്‍ന്നു; തിരിച്ച് വരാന്‍ ആവശ്യപ്പെട്ട് പൊലീസും കുടുംബവും സുഹൃത്തുക്കളും
എഡിറ്റര്‍
Friday 17th November 2017 9:53am

 

 

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ യുവ ഫുട്‌ബോള്‍ താരം തീവ്രവാദ സംഘടനായായ ലഷ്‌കര്‍ ഇ ത്വയിബയില്‍ ചേര്‍ന്നു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മാജിദ് അര്‍ഷിദ് ഖാനാണ് താന്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേരുകയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് കൊണ്ട് താന്‍ തീവ്രവാദ ഗ്രൂപ്പില്‍ അംഗമാവുകയാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. പോസ്റ്റ് കണ്ട മാജിദിന്റെ സുഹൃത്തുക്കള്‍ മാത്രമായിരുന്നില്ല കാശ്മീരിലെ മുഴുവന്‍ ജനതയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. നാട്ടില്‍ എല്ലാവരാലും അറിയപ്പെടുന്ന മാജിദ് ഏറെ ആരാധകരുള്ള ഗോള്‍ കീപ്പര്‍ കൂടിയാണ്.


Also Read: ‘ഇത് അസാധാരണ നടപടി തന്നെ’; ജനയുഗത്തിലെ കാനത്തിന്റെ എഡിറ്റോറിയലിനെ വിമര്‍ശിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍


ഫുട്‌ബോള്‍ താരം എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല മാജിദിന്റെ നാട്ടിലെ ഖ്യാതി. ചാരിറ്റി പ്രവര്‍ത്തനങ്ങളും കുട്ടികളുടെയും സ്ത്രീകളുടെയും സംരക്ഷണവും ആരോഗ്യ പരിപാലനവുമായി നാട്ടില്‍ നിറഞ്ഞ് നിന്ന യുവത്വം കൂടിയായിരുന്നു മാജിദിന്റേത്.

ഇങ്ങിനെയുള്ളൊരാള്‍ താന്‍ തീവ്രവാദ ഗ്രൂപ്പുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ പുറത്ത വിട്ടത് പൊലീസിനും നാട്ടുകാര്‍ക്കും ഒരുപോലെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മാജിദ് ലഷ്‌കര്‍ ഇ ത്വയിബയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദിയുടെ സംസ്‌കാര ചടങ്ങില്‍ എ.കെ 47 നുമായി നില്‍ക്കുന്ന മാജിദിന്‍െ ചിത്രം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മാജിദിന്റെ കുടുംബവും സുഹൃത്തുക്കളും പൊലീസും മാജിദിനോട് തിരികെ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു.

മാജിദ് തീവ്രവാദ ഗ്രൂപ്പുമായി പ്രവര്‍ത്തിക്കുകയാണെന്ന പറഞ്ഞ കാശ്മീര്‍ ഐ.ജി മുനീര്‍ അഹമ്മദ് ഖാന്‍ അദ്ദേഹത്തിന്റെ കുടുംബം അയാളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു. കുടുംബത്തിന്റെ അത്ര സ്വാധീനം തങ്ങള്‍ക്ക് ചെലുത്താന്‍ കഴിയില്ലലോയെന്ന പറഞ്ഞ ഐ.ജി ഇത് മജീദിന്റെ മാത്രം കാര്യമല്ലെന്നും കാശ്മീരില്‍ തീവ്രവാദത്തിലേര്‍പ്പെട്ട എല്ലാ യുവാക്കളുടെയും കാര്യം ഇങ്ങനെയാണെന്നും പറയുന്നു.


Dont Miss: അടുത്ത നൂറുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ മുങ്ങിത്താഴുമെന്ന് നാസ ഗവേഷണസംഘം; ആദ്യ മുങ്ങുന്ന നഗരങ്ങള്‍ ഇവ


രണ്ടാം വര്‍ഷ കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ മാജിദ് അവന്റെ സുഹൃത്തിന്റെ മരണത്തിനുശേഷമാണ് തീവ്രവാദ ആശയത്തിലേക്ക് അടുത്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. മാജിദിന്റെ അടുത്ത സുഹൃത്തായ യാവര്‍ നിസാര്‍ സൗത്ത് കാശ്മീരില്‍ പൊലീസ് എന്‍കൗണ്ടറിലായിരുന്നു കൊല്ലപ്പെട്ടത്. അവന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത ശേഷം മാജിദില്‍ മാറ്റങ്ങള്‍ പ്രകടമായിരുന്നെന്ന് സുഹൃത്ത് പൊലീസിനോട് പറഞ്ഞു.

Advertisement