| Friday, 13th January 2012, 5:00 pm

നിങ്ങള്‍ സ്ത്രീയാണോ? എങ്കില്‍ ഇതൊക്കെ കഴിച്ചേ തീരൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ നിര്‍ബന്ധിതമായും കഴിച്ചിരിക്കേണ്ട ചില പോഷകാഹാരങ്ങളുണ്ട്. സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ചില
ആഹാരസാധനങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്

ഇലക്കറികള്‍
സ്ത്രീകളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ചീര, പയര്‍, പച്ചടിച്ചീര തുടങ്ങിയവയില്‍ ഫൈബര്‍, വിറ്റാമിന് സി , ഫോളിക് ആസിഡ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, പൊട്ടാഷ്യം എന്നീ ധാതുക്കളില്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ധാന്യങ്ങള്‍
എല്ലാ ധാന്യങ്ങളിലും 96% അധികം ഫൈബറും, മറ്റ് അവശ്യ പോഷകങ്ങളും, വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.

പരിപ്പ് വര്‍ഗം
നിങ്ങളുടെ ഭക്ഷണത്തില്‍ തീര്‍ച്ചയായും പരിപ്പുവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രോട്ടീന്‍, മഗ്നീഷ്യം, വൈറ്റമിന്‍ ബി, ഇ എന്നിവ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവ തടയാന്‍ ഇവ സഹായിക്കും.

We use cookies to give you the best possible experience. Learn more