ന്യൂദല്‍ഹി: രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ആഗസ്റ്റ് 14 ന് അവസാനിച്ച കണക്കനുസരിച്ച് ഭക്ഷ്യപണപ്പെരുപ്പനിരക്ക് 10.05 ശതമാനമാണ്. 10.35 ശതമാനത്തിലാണ് പണപ്പെരുപ്പ നിരക്ക് കുറഞ്ഞിരിക്കുന്നത്.
മികച്ച മണ്‍സൂണും അവശ്യസാധനങ്ങളുടെ കയറ്റുമതി നിരോധിച്ചതും നിരക്ക് കുറയാന്‍ കാരണമായിട്ടുണ്ട്. പ്രാഥമിക ഭക്ഷ്യ വസ്തുക്കളുടെ നിരക്കിലും ചെറിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരക്ക് 14.85 ല്‍ നിന്നും 14.75 ലെത്തിയിട്ടുണ്ട്.
രാജ്യത്തെ വിലക്കയറ്റം 9.97 ശതമാനത്തില്‍ തന്നെ നില്‍ക്കുകയാണ്. ഉയര്‍ന്ന പണപ്പെരുപ്പത്തെ പിടിച്ചുനിര്‍ത്താനായി റിസര്‍വ്വ് ബാങ്ക് പലിശ നിരക്കില്‍ ചെറിയ മാറ്റം വരുത്തിയിരുന്നു. പണപ്പെരുപ്പ നിരക്ക് താഴാത്തത് വീണ്ടുമൊരു പലിശനിരക്ക് വര്‍ധനയ്ക്ക് റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.