എഡിറ്റര്‍
എഡിറ്റര്‍
പുതിയ അപ്‌ഡേഷനുമായി സോഷ്യല്‍ മാഗസിന്‍ ഫ്‌ളിപ് ബോര്‍ഡ്
എഡിറ്റര്‍
Wednesday 27th March 2013 12:07am

ന്യൂയോര്‍ക്ക്: പുതിയ അപ്‌ഡേഷനുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മാഗസിന്‍ ഫ്‌ളിപ് ബോര്‍ഡ്. പുതിയ അപ്‌ഡേഷന്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ സ്വന്തം മാഗസിന്‍ ഉണ്ടാക്കാനും ഷെയര്‍ ചെയ്യാനുമുള്ള സൗകര്യമാണ് ഫ്‌ളിപ് ബോര്‍ഡ് നല്‍കുന്നത്.

Ads By Google

പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് വായനക്കാര്‍ക്ക് തങ്ങള്‍ക്ക് ഇഷ്ടമുള്ള വിഷയത്തില്‍ എഴുതാനും അത് ഷെയര്‍ ചെയ്യാനും സാധിക്കുമെന്നാണ് ഫ്‌ളിപ് ബോര്‍ഡ് പറുയന്നത്.

കൂടാതെ ഓണ്‍ലൈന്‍ ഹാന്റ്‌മെയ്ഡ് ബസാറായ ഇറ്റ്‌സിയുമായി ഫ്‌ളിപ് ബോര്‍ഡ് പാര്‍ട്‌നര്‍ഷിപ്പും ആരംഭിച്ചിട്ടുണ്ട്. ഫ്‌ളിപ് ബോര്‍ഡ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ അപ്‌ഡേഷനാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നതെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഫ്‌ളിപ് ബോര്‍ഡിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും അപ്‌ഡേഷന്‍ ഫ്‌ളിപ് ബോര്‍ഡ് നടത്തിയിരിക്കുന്നത്.

Advertisement