എഡിറ്റര്‍
എഡിറ്റര്‍
നെടുമ്പാശേരിയില്‍പാര്‍ക്കിംഗ് ബേയില്‍ വിമാനം അപകടത്തില്‍പെട്ടു
എഡിറ്റര്‍
Monday 10th June 2013 9:38am

nedumbassery

കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സിന്റെ വിമാനം അപകടത്തില്‍ പെട്ടു.

പാര്‍ക്കിങ് ബേയിലേക്ക് നീങ്ങുമ്പോള്‍ എയ്‌റോ ബ്രിഡ്ജില്‍ തട്ടിയാണ് അപകടമുണ്ടായത്.

Ads By Google

വിമാനത്തിന് സാരമായ തകരാര്‍ സംഭവിച്ചെങ്കിലും യാത്രക്കാര്‍ക്ക് പരിക്കില്ല. യാത്രക്കാരെ ഇറക്കിയ ശേഷം ഈ വിമാനം കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റിയിട്ടു.

ദോഹയിലേക്ക് തിരിച്ചു പോകേണ്ട ഫ്‌ളൈറ്റായിരുന്നു ഇത്. ടിക്കറ്റ് എടുത്ത യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്.

Advertisement