എഡിറ്റര്‍
എഡിറ്റര്‍
അസംഭവ്യം!;ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത അഞ്ച് ക്രിക്കറ്റ് റെക്കോര്‍ഡുകള്‍,വീഡിയോ കാണാം
എഡിറ്റര്‍
Wednesday 22nd March 2017 5:40pm

ക്രിക്കറ്റ് റെക്കോര്‍ഡുകളുടെ കൂടി കളിയാണ്. താരങ്ങളും ടീമുകളും കളികളും പലപ്പോഴും അടയാളപ്പെടുന്നത് റെക്കോര്‍ഡുകളുടെ പേരിലാണ്. റെക്കോര്‍ഡു ബുക്കില്‍ പേരെഴുതി ചേര്‍ക്കാന്‍ കഴിയാതെ പോയ പല ഇതിഹാസ താരങ്ങളും പിന്നീട് ചരിത്രത്തില്‍ നിന്നും തന്നെ അപ്രതക്ഷ്യരായിട്ടുണ്ട്.

‘റെക്കോര്‍ഡുകള്‍ തകര്‍ക്കാനുള്ളതാണ്, പക്ഷെ ക്രിക്കറ്റില്‍ അവ സച്ചിനുള്ളതാണ്.’ ക്രിക്കറ്റില്‍ ഇങ്ങനെ ഒരു ശൈലിയുണ്ട്. ആര്‍ക്കും സച്ചിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് കരുതപ്പെടുന്നത്. വിരാട് കോഹ്‌ലിയെ പോലുള്ള നവയുഗ താരങ്ങള്‍ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെങ്കില്‍ കൂടി. എന്നാല്‍ സച്ചിന്റെ മാത്രമല്ല വേറെ ചിലരുടേയും റെക്കോര്‍ഡുകള്‍ കാലാനുവര്‍ത്തിയായി നിലനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്.


Also Read: സ്വന്തം കല്ല്യാണത്തിനും ആടി തകര്‍ത്ത് ദുല്‍ഖര്‍ സല്‍മാന്‍; കാണാം കുഞ്ഞിക്കയുടെ കല്ല്യാണ വീഡിയോ


ഈ അടുത്ത കാലത്തൊന്നും ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത റെക്കോര്‍ഡുകളാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. പ്രമുഖ ഇംഗ്ലീഷ് സ്‌പോര്‍ട്‌സ് ഓണ്‍ലൈന്‍ മാധ്യമമായ സ്‌പോര്‍ട്‌സ് കീഡയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

തകര്‍ക്കാന്‍ സാധിക്കാത്ത അഞ്ച് റെക്കോര്‍ഡുകളുടെ പട്ടികയില്‍ ആദ്യത്തേത് വെസ്റ്റ് ഇന്‍ഡീസ് താരത്തിന്റെ പേരിലാണ്. പട്ടികയില്‍ വെടിക്കെട്ട് താരം ക്രിസ് ഗെയ്‌ലും മിസ്റ്റര്‍ 360 ഡിഗ്രി എബി ഡിവില്ല്യേഴ്‌സും ഉണ്ട്.

ക്രിക്കറ്റ് ദൈവം സച്ചിന്‍ ഈ പട്ടികയില്‍ ഇല്ലെന്നതാണ് ഇതിലെ രസകരമായ വസ്തുത. പട്ടികയില്‍ ആകെയുള്ള ഒരു ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മയാണ്.

കാണാം തകര്‍ക്കാന്‍ കഴിയാത്ത അഞ്ച് റെക്കോര്‍ഡുകള്‍

Advertisement