എഡിറ്റര്‍
എഡിറ്റര്‍
അമേരിക്കയില്‍ വീണ്ടും ടൊര്‍ണാഡോ, അഞ്ച് മരണം
എഡിറ്റര്‍
Saturday 1st June 2013 3:17pm

tornado

വാഷിങ്ടണ്‍: അമേരിക്കയിലെ വാഷിങ്ടണില്‍ തുടര്‍ച്ചയായി വീശിയടിച്ച ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ അമ്മയും കുഞ്ഞുമുള്‍പ്പടെ അഞ്ചു പേര്‍ മരിച്ചു. അമേരിക്കയിലെ വിവിധ പ്രദേശങ്ങളില്‍ മുന്‍ ദിവസങ്ങളിലുണ്ടായ ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ നിരവധി പേര്‍ മരിച്ചിരുന്നു.
Ads By Google

വെള്ളിയാഴ്ച്ച വൈകീട്ടാണ് അമേരിക്കയിലെ ഒക്‌ലഹോമ നഗരത്തില്‍ വീണ്ടും ചുഴലിക്കാറ്റ് വീശിയടിച്ചത്. നിരവധി വാഹനങ്ങളും, കെട്ടിടങ്ങളും തകരുകയും, കീഴ്‌മേല്‍ മറിയുകയും ചെയ്തിട്ടുണ്ട്.

നേരത്തെയുണ്ടായ ചുഴലിക്കാറ്റിനേക്കാള്‍ ഭീകരമായ കാറ്റാണ് കഴിഞ്ഞ ദിവസമുണ്ടായതെന്ന് ദൃക്ഷ്‌സാക്ഷികള്‍ വിവരിച്ചു.

വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നു പോവുകയും, വാഹനങ്ങളിന്‍ സഞ്ചരിക്കുകയായിരുന്നവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ശക്തമായ ഇടിമിന്നലിലും വെള്ളപ്പൊക്കത്തിലും പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായിട്ടുണ്ട്. സൗത്ത് വെസ്റ്റ് സിറ്റിയിലെ വില്‍ റോജേഴ്‌സ് വേള്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നും പറന്നുയരേണ്ട വിമാനങ്ങള്‍ റദ്ദ് ചെയ്തിട്ടുണ്ട്.
ശക്തമായ മഴയെ തുടര്‍ന്ന് നഗരത്തില്‍ വെള്ളം കയറിയത് രക്ഷാപ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ടൊര്‍ണാഡോ ചുഴലിക്കാറ്റില്‍ നാശ നഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് ഒക് ലാമാ ഗവര്‍ണ്ണര്‍ മാരി ഫാലിന്‍ പറഞ്ഞു.
ദുരന്ത സ്ഥലത്തേക്ക് പ്രത്യക സേനയെ അയക്കുമെന്നും, ദുരന്ത ബാധിതര്‍ക്ക് പ്രത്യക സഹായവും,ചികിത്സയും എത്തിച്ചു കൊടുക്കുമെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.

 

Advertisement