എഡിറ്റര്‍
എഡിറ്റര്‍
ഫിഷ് കേക്ക്
എഡിറ്റര്‍
Friday 10th October 2014 2:14pm

fish-cack01

ഒരു കേരളീയ വിഭവമാണ് ഇത്തവണ. ഇത് ഒരു ആരോഗ്യപ്രദമായ വിഭവം കൂടിയാണ്. വൈകുന്നേരത്തെ സ്‌നാക്കായും അഥിതികള്‍ക്കുള്ള സ്‌പെഷ്യല്‍ ഡിഷായും ഇത് ഉപയോഗിക്കാം

ചേരുവകള്‍

മുള്ള് മാറ്റിയ മത്സ്യം- 3
സവാള ചെറുതായി അരിഞ്ഞത്- 1/4കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
മുളക്‌പൊടി- 1/4 ടീസ്പൂണ്‍
വെളുത്തുള്ളി അരച്ചെടുത്തത്- 1/4 ടീസ്പൂണ്‍
കുരുമുളക് പൊടി- 1/4 ടീസ്പൂണ്‍
ഉണങ്ങിയ അയമോദകം പെടിച്ചത്- 1/4 ടീസ്പൂണ്‍
മുട്ട- 1
തേങ്ങ ചിരകിയത്- 1 ടേബിള്‍സ്പൂണ്‍
ബദാം പൊടിച്ചത്- 2 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
എണ്ണ- 1.5 മുതല്‍ 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മത്സ്യം വൃത്തിയായി കഴുകിയതിന് ശേഷം ഉണങ്ങിയ കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞുവയ്ക്കുക. മഞ്ഞള്‍ പൊടിയും മുളക് പൊടിയും ഉപ്പും യോജിപ്പിച്ചതിന് ശേഷം മീനില്‍ പുരട്ടി അഞ്ച് മിനിറ്റ് നേരം മാറ്റി വയ്ക്കുക.

നോണ്‍സ്റ്റിക് പാനലില്‍ എണ്ണ ചൂടാക്കിയതിന്‌ശേഷം മത്സ്യം മീഡിയം ചൂടില്‍ നാല് മിനുട്ട് വേവിക്കുക. മത്സ്യം മറിച്ചിട്ട ശേഷം വീണ്ടും മൂന്ന് മിനിറ്റ് വീണ്ടും വേവിക്കുക.

അരച്ചെടുത്ത വെളുത്തുള്ളി, കുരുമുളക് പൊടി, അയമോദകം, മുട്ട, തേങ്ങ ചിരവിയത്, സവാള എന്നിവ നന്നായി യോജിപ്പിച്ചത് മത്സ്യത്തിലേക്ക് ചേര്‍ത്ത് നന്നായി വീണ്ടും യോജിപ്പിക്കക.

അതില്‍ ബദാം പെടിച്ചത് യോജിപ്പിച്ചതിന് ശേഷം കൈവച്ച് നന്നായി യോജിപ്പിക്കുക. അതിനു ശേഷം അത് ചെറിയ ഉരുളകളാക്കുക, പന്നീട് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട രൂപത്തിലേക്ക് അചിനെ മാറ്റുക.

അതിനുശേഷം ഒരു പാനില്‍ രണ്ട് സൈഡും 4 മിനിറ്റ് വീതം മീഡിയം ചൂടില്‍ വേവിക്കുക.

നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ ഗാര്‍ണിഷ് ചെയ്ത ശേഷം സേര്‍വ് ചെയ്യാം

Advertisement