'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് '. രണ്ടാംവരവിനൊരുങ്ങി സുരേഷ് ഗോപി
Malayalam Cinema
'സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട് '. രണ്ടാംവരവിനൊരുങ്ങി സുരേഷ് ഗോപി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 27th October 2019, 1:50 pm

സുരേഷ് ഗോപി ചിത്രമായ കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കസബയ്ക്ക് ശേഷം നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിതിനാണ്.

ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിക്കുന്നത്.
മുണ്ടുമടക്കിക്കുത്തി പിന്‍ഭാഗത്ത് തോക്കേന്തി നില്‍ക്കുന്ന ഒരാളാണ് പോസ്റ്ററില്‍ ഉള്ളത്. ആരാണെന്ന് വ്യക്തമല്ല.

സുരേഷ് ഗോപിയുടെ ശക്തമായ രണ്ടാംവരവായാണ് കാവലിനെ ആരാധകര്‍ കാത്തിരിക്കുന്നത്.
തന്റെ ഫേസ് ബുക്ക് പേജില്‍ താരം ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘സത്യം തെളിയുന്നതുവരെ, കുടുംബത്തിനും, നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവും ഉണ്ട്. ‘ എന്നാണ് പോസ്റ്ററിനൊപ്പം താരം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തന്റെ പ്രിയപ്പെട്ട നിതിന്‍ രണ്‍ജി പണിക്കരാണ് ചിത്രം സംവിധാനം ചെയ്യുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനും താരം പറയുന്നുണ്ട്.

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പിലാണ് സുരേഷ് ഗോപി എത്തുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എം.വിജയന്‍, മുത്തുമണി, പത്മരാജ് രതീഷ്, അലന്‍സിയര്‍, സയ ഡേവിഡ്, സന്തോഷ് കീഴാറ്റൂര്‍,സുജിത് ശങ്കര്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. നിഖില്‍ എസ്. പ്രവീണാണ് ഛായാഗ്രഹണം. 2020 നാണ് ചിത്രം റീലീസ് ചെയ്യുന്നത്.